കൊല്ലം :കൊട്ടാരക്കരയിൽ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് . ആംബുലന്‍സിലുണ്ടായിരുന്ന രോഗിയും ഭാര്യയും മരിച്ചു. എംസി റോഡിൽ സദാനന്ദപുരത്താണ് രാത്രി അപകടമുണ്ടായത്. അപകടത്തിൽ ഏഴു പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സിലുണ്ടായിരുന്ന അടൂര്‍ ഏഴംകുളം സ്വദേശികളായ തമ്പി (65), ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്.
കോഴിയുമായി പോവുകയായിരുന്ന ലോറിയും ആംബുലന്‍സുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.
മരിച്ച തമ്പിയുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ്. ശ്യാമളയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലും സൂക്ഷിച്ചിരിക്കുന്നു.