‘ഹോട്ടലിലെ പോലീസ് പരിശോധന ഷാഫി പറമ്പിലിന്റെ മോഡസ് ഓപ്പറാണ്ടിയില്‍ ഷാഫി തന്നെ പോലീസിന് വിവരം നല്‍കിയതിൻ്റെ അടിസ്ഥാനത്തിലാവാം ‘ – ഡോ. പി. സരിൻ

Date:

പാലക്കാട്: ഷാഫി പറമ്പിലിന്റെ മോഡസ് ഓപ്പറാണ്ടിയില്‍ ഷാഫി തന്നെ പോലീസിന് വിവരം നല്‍കിയതിൻ്റെ അടിസ്ഥാനത്തിലാവാം പാലക്കാട് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലുകളില്‍ പോലീസ് പരിശോധന നടത്തിയതെന്ന് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ഡോ.പി. സരിന്‍. പണം എത്തിത്തുടങ്ങിയെന്നും കൈമാറപ്പെട്ടു തുടങ്ങിയെന്നും താന്‍ രണ്ടുദിവസം മുമ്പേതന്നെ പറഞ്ഞു. ഷാഫി ഇനിയും നാടകം കളിച്ചാല്‍ അതിനപ്പുറത്തെ തിരക്കഥ തന്റെ കൈയിലുണ്ടാവുമെന്ന് ഓര്‍ക്കണമെന്നും സരിന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ജില്ലാ ഭരണകൂടവും ക്രമസമാധാന പാലനവും തിരഞ്ഞെടുപ്പ് കമ്മിഷന്റെ കീഴിലാണ്. അവിടെ നടക്കുന്ന കാര്യങ്ങള്‍ക്ക് സര്‍ക്കാരിനെ പ്രതിചേര്‍ക്കാമെന്ന കോണ്‍ഗ്രസിന്റെ മണ്ടന്‍ സിദ്ധാന്തമാണ് പൊളിഞ്ഞുവീഴുന്നതെന്നും സരിന്‍ ചൂണിക്കാട്ടി.

കോണ്‍ഗ്രസുകാരുതന്നെയാണ് വിവരം പുറത്തുവിട്ടതെന്നാണ് അറിയുന്നത്. ബി.ജെ.പി-
സി.പി.എം. ബന്ധം ആരോപിക്കപ്പെടുന്ന നാടകം അരങ്ങേറണമെങ്കില്‍ അതിന് ശക്തമായ അടിത്തറ ഉണ്ടാവണം. ഇതെല്ലാം സമഗ്രമായി അന്വേഷിക്കപ്പെടണം.
‘തോല്‍ക്കുകയാണ് എന്ന് മനസിലാക്കുന്നവര്‍ക്ക് ജനങ്ങളുടെ സഹതാപതരംഗമെങ്കിലും വര്‍ക്ക് ഔട്ടാവുമോയെന്ന് നോക്കുന്ന നാണംകെട്ട കളിയാണ് കളിക്കുന്നത്. തങ്ങളെ വഞ്ചിച്ച, തങ്ങളുടെ ജനവിധി വഞ്ചിച്ച കോണ്‍ഗ്രസിനെ സഹതാപമര്‍ഹിക്കാത്ത പ്രസ്ഥാനമായി കാണുന്നു. അനുകമ്പാപൂര്‍വമായ ഒരുവോട്ടുപോലും കോണ്‍ഗ്രസിന് കിട്ടില്ല. ഒരു നിഷേധ വോട്ടുപോലും കോണ്‍ഗ്രസിന് കിട്ടില്ല. 14 ദിവസം ഇനിയുമുണ്ട്. നാടകം ഇത്രയുംപെട്ടെന്ന് തീര്‍ക്കണ്ട. ഷാഫി പറമ്പിലിന്റെ മോഡസ് ഓപ്പറാണ്ടി ഓരോന്നായി ഞാന്‍ പുറത്തുകൊണ്ടുവരും. ഷാഫി ഇനിയും നാടകം കളിച്ചാല്‍ അതിനപ്പുറത്തെ തിരക്കഥ എന്റെ കൈയിലുണ്ടാവുമെന്ന് ഷാഫി ഓര്‍ക്കുന്നത് നല്ലതാണ്’, സരിന്‍ പറഞ്ഞു.

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....