കൊട്ടിയടച്ച വാതിൽ 8 വർഷത്തിന് ശേഷം തുറന്നു ; രമേശ് ചെന്നിത്തലക്ക് വീണ്ടും മന്നംജയന്തി ആഘോഷത്തിലേക്ക് ക്ഷണം

Date:

കോട്ടയം: എട്ട് വർഷമായി മുഖം തിരിച്ച് നിന്ന എൻഎസ്എസ് വീണ്ടും രമേശ് ചെന്നിത്തലക്ക് ക്ഷണമരുളി. പിണക്കം മറന്ന് ആസ്ഥാന മന്ദിരത്തിൻ്റെ വാതിൽ ചെന്നിത്തലക്ക് മുമ്പിൽ തുറക്കാൻ പ്രസിഡൻ്റ് സുകുമാരൻ നായർ തയ്യാറായിരിക്കുന്നു. മന്നംജയന്തി ആഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്താൻ രമേശ് ചെന്നിത്തലയെ ക്ഷണിച്ചതോടെയാണ് വർഷമായുള്ള അകൽച്ചയ്ക്ക് അന്ത്യമായത്.

താക്കോൽ സ്ഥാന വിവാദത്തിൽ പെട്ടാണ് എൻഎസ്എസ് നേതൃത്വവും രമേശ് ചെന്നിത്തലയും തമ്മിൽ അകലുന്നത്. 2013ൽ ഉമ്മൻ‌ചാണ്ടി മന്ത്രിസഭയിൽ ചെന്നിത്തലയെ താക്കോൽ സ്ഥാനത്ത് കൊണ്ടുവരണമെന്നും അല്ലെങ്കിൽ ഭൂരിപക്ഷ ജനവിഭാഗം സർക്കാരിനെ തുടരാൻ അനുവദിക്കില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞത് വലിയ വിവാദമായിരുന്നു.

അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആദ്യം ഇതിന് വഴങ്ങിയിരുന്നില്ല. സംഭവം വിവാദമായതോടെ സുകുമാരൻ നായരുടെ പ്രസ്താവനയെ രമേശ് ചെന്നിത്തലയ്ക്ക് തന്നെ അന്ന് തള്ളി പറയേണ്ടി വന്നു. ചെന്നിത്തലയും  എൻഎസ്എസും തമ്മിലുള്ള അകൽച്ചക്കാണ് ഇത് വഴിവെച്ചത്. പിന്നെ കുറെ നാളുകളായി എൻഎസ്എസ് ആസ്ഥാനത്തേക്ക് ചെന്നിത്തലക്ക് പ്രവേശനമുണ്ടായിരുന്നില്ല. പരിപാടികളിലേക്കൊന്നും രമേശിനെ ക്ഷണിച്ചിരുന്നുമില്ല.

ജനുവരി 2ന് നടക്കുന്ന മന്നം ജയന്തി സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്താനാണ് രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരിക്കുന്നത്. തനിക്ക് ക്ഷണം ലഭിച്ചതായി രമേശ് ചെന്നിത്തല. സ്ഥിരീകരിച്ചു. സമ്മേളനത്തിൽ പങ്കെടുക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

Share post:

Popular

More like this
Related

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...