വാലറ്റം വെല്ലുവിളിയുയർത്തി ; ബ്രിസ്ബേൻ ടെസ്റ്റിൽ ഫോളോ ഓൺ ഒഴിവാക്കി ഇന്ത്യ, അഞ്ചാം ദിനം 260 ന് ഓൾ ഔട്ട്, ഓസിസ് ബാറ്റിംഗ് തുടങ്ങി

Date:

ബ്രിസ്ബേൻ :  ഫോളോ ഓൺ എന്ന നാണക്കേടിൽ നിന്നും അതിശയകരമായി രക്ഷപ്പെട്ട് ഇന്ത്യ. രാഹുലും ജഡേജയും നടത്തിയ ചെറുത്തുനിൽപ്പും പിന്നെ വാലറ്റത്ത്  ബൗളർമാരുടെ എടുത്തു പറയേണ്ട ബാറ്റിംഗ് പ്രകടനം കൂടി ചേർത്തു വെച്ചപ്പോൾ ഫോളോ ഓൺ ഒഴിവാക്കി ഇന്ത്യ സമനില സ്വപ്നം കണ്ടു തുടങ്ങി.

നാലാം ദിനം സ്റ്റമ്പെടുക്കുമ്പോൾ  പത്താം വിക്കറ്റിൽ 39 റൺസിന്‍റെ കൂട്ടുക്കെട്ടുമായി ക്രീസിൽ ഉറച്ചു നിന്ന ജസ്പ്രീത് ബുംറക്കും ആകാശ് ദീപിനും അഞ്ചാം ദിനം കളി പുനരാരംഭിച്ചപ്പോൾ 24 പന്തിൽ എട്ട് റൺസ് കൂട്ടിച്ചേർക്കാനെ സാദ്ധ്യമായുള്ളൂ. ഒമ്പത് വിക്കറ്റിന് 252 എന്ന എന്ന നിലയിൽ തുടങ്ങി കളി 260 ൽ അവസാനിച്ചു. നാലാം ദിനം ഫോളോ ഓണിൽ നിന്ന് ഇന്ത്യയെ കൈപ്പിടിച്ചുയർത്തിയ ജസ്പ്രീത് ബുംറ (38 പന്തിൽ 10 നോട്ടൗട്ട്), ആകാശ് ദീപ് (44 പന്തിൽ 31) എന്നിവർ അവസാന വിക്കറ്റിൽ 78 പന്തിൽ 47 റൺസ് കരസ്ഥമാക്കി. 79-ാം ഓവറിൽ ട്രാവിസ് ഹെഡിൻ്റെ പന്തിൽ ആകാശ് ദീപ് സ്റ്റംപ് ചെയ്‌തതോടെ ഓസ്‌ട്രേലിയ 185 റൺസിൻ്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടി.

നാല് വിക്കറ്റ് നഷ്ടത്തിൽ 51 റൺസുമായാണ് ഇന്ത്യ നാലാം ദിനം കളി തുടങ്ങിയത്. 33 റൺസുമായി ക്രീസിലുണ്ടായിരുന്ന കെ.എൽ രാഹുലിനെ നാലം ദിനം ആദ്യ പന്തിൽ തന്നെ പുറത്താക്കാനുള്ള അവസരം സ്റ്റീവ് സ്മിത്ത് നഷ്ടപ്പെടുത്തി കൊണ്ടായിരുന്നു ഓസ്ട്രേലിയയുടെ തുടക്കം. നായകൻ രോഹിത് ശർമ (10) വീണ്ടും നിരാശപ്പെടുത്തി പാറ്റ് കമ്മിൻസിന് വിക്കറ്റ് നൽകി മടങ്ങി. പിന്നീടെത്തിയ ജഡേജയും രാഹുലും ക്രീസിൽ നടത്തിയ ചെറുത്ത് നിൽപ്പ് ഇന്ത്യക്ക് നിർണ്ണായകമായി.  സ്ട്രൈക്ക് കൈമാറിയും മോശം ബോളുകൾ ബൗണ്ടറി കടത്തിയും കളി പതുക്കെ കൈയ്യിലൊതുക്കിയ ഇരുവരും . ആറാം വിക്കറ്റിൽ 67 റൺസിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഒടുവിൽ നഥാൻ ലിയോണിന്‍റെ പന്തിൽ സ്മിത്ത് നേടിയ സൂപ്പർ ക്യാച്ചിലാണ് രാഹുൽ പുറത്താകുന്നത്.

പിന്നീടെത്തിയ നിതീഷ് കുമാർ റെഡ്ഡിയെ കൂട്ട്പിടിച്ച് ജഡേജ നടത്തിയ ചെറുത്തുനിൽപ്പും പ്രത്യേകം പരാമർശിക്കേണ്ടതു തന്നെ.  61 പന്തിൽ 16 റൺസാണ് റെഡ്ഡിയുടെ സംഭവനയെങ്കിലും 53 റൺസാണ് ആ കൂട്ടുകെട്ടിൽ പിറന്നത്. 73 റൺസ് നേടിയ രവീന്ദ്ര ജഡേജ പുറത്തായപ്പോഴും ഇന്ത്യ ഫോളോ ഓൺ വക്കത്തായിരുന്നു.  പിന്നീടാണ് ബുംറയും ആകാശ് ദീപും വെല്ലുവിളിയുയർത്തി നിന്നത്.

ഓസ്ട്രേലിയക്കായി കമ്മിൻസ് നാലും മിച്ചൽ സ്റ്റാർക്ക് മൂന്നും വിക്കറ്റ് സ്വന്തമാക്കി. നഥാൻ ലിയോൺ ജോഷ് , ഹെയ്സൽ വുഡ്, ട്രാവിസ് ഹെഡ് എന്നിവർ ഓരോ വിക്കറ്റും നേടി.

Share post:

Popular

More like this
Related

ബന്ദികളുടെ കാര്യത്തിൽ ഉറപ്പ് വേണം ; 602 പലസ്തീൻ തടവുകാരുടെ മോചനം നീട്ടിവെച്ച് ഇസ്രയേൽ

ജറുസലേം: ആദ്യഘട്ട ബന്ദി കൈമാറ്റത്തിന്റെ ഭാഗമായുള്ള 602 പലസ്തീൻ തടവുകാരുടെ മോചനം...

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...