ആകാശത്ത് ഇന്ന് സീസണിലെ മൂന്നാമത്തെ പൂർണ്ണ ചന്ദ്രൻ തെളിയും; സൂപ്പർമൂൺ, ബ്ലൂ മൂൺ പ്രതിഭാസം  കാണാം

Date:

ന്യൂഡൽഹി : സൂപ്പർമൂൺ, ബ്ലൂ മൂൺ പ്രതിഭാസം ഇന്ന് ആകാശത്തു കാണും. ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രൻ കൂടുതൽ‍ അടുത്തു നിൽക്കുന്ന സമയത്തെ പൂർണ്ണ ചന്ദ്രനെയാണ് സൂപ്പർമൂൺ എന്ന് വിളിക്കുന്നത്. നാലു പൂർണചന്ദ്രൻമാരുള്ള ഒരു കാലയളവിലെ മൂന്നാമത്തെ പൂർണ്ണചന്ദ്രനാണ് ബ്ലൂ മൂൺ എന്നറിയപ്പെടുന്നത്. സീസണിലെ മൂന്നാമത്തെ പൂർണ്ണ ചന്ദ്രനാണിത്. രണ്ടു കാര്യങ്ങളും ഒരുമിച്ച് വരുന്നതിനാലാണ് സൂപ്പർമൂണ്‍–ബ്ലൂമൂൺ പ്രതിഭാസമെന്ന് വിളിക്കുന്നത്. ഇന്ന് രാത്രി മുതൽ 3 ദിവസത്തേക്ക് ഈ പ്രതിഭാസം തെളിഞ്ഞ അന്തരീക്ഷത്തിൽ കാണാനാകും. വർഷത്തിൽ മൂന്നോ നാലോ തവണ സൂപ്പർമൂൺ പ്രതിഭാസം ഉണ്ടാകാറുണ്ടെന്ന് നാസ പറയുന്നു.

1979-ൽ ജ്യോതിശാസ്ത്രജ്ഞനായ റിച്ചാർഡ് നോലെയാണ് സൂപ്പർമൂൺ എന്ന പദം ഉപയോഗിച്ചത്. അടുത്ത മൂന്നു പൂർണചന്ദ്രൻമാരും സൂപ്പർമൂണായിരിക്കും. ഈ വർഷത്തെ ഏറ്റവും തിളക്കമുള്ളതും വലുതുമായ പൂർണ്ണ ചന്ദ്രന്മാരാണ് ഫുൾ സൂപ്പർമൂൺ. സാധാരണ ചന്ദ്രനെക്കാൾ 30 ശതമാനം തെളിച്ചവും 14 ശതമാനം വലിപ്പവും കൂടുതലായി കാണപ്പെടുന്നു.

അടുത്ത സൂപ്പർമൂണിനെ കാണാനാകുക സെപ്റ്റംബർ 17, ഒക്ടോബർ 17, നവംബർ 15 തീയതികളിലായിരിക്കും. രണ്ടു തരത്തിലുള്ള ബ്ലൂ മൂണുകളുണ്ട്. നിശ്ചിത കാലയളവിൽ ദൃശ്യമാകുന്നതും മാസത്തിൽ ദൃശ്യമാകുന്നതും. ഇപ്പോഴത്തേത് സീസണലാണ്. ഒരു സീസണിൽ നാലു പൂർണ്ണചന്ദ്രന്മാരെ കാണാനാകും. അതിൽ മൂന്നാമത്തെതാണ് സീസണൽ ബ്ലൂ മൂൺ. 

ഓഗസ്റ്റിലെ 19ന്  കാണാവുന്ന പൗർണമിക്ക് സൂപ്പർമൂൺ, ബ്ലൂ മൂൺ, സ്റ്റർജൻ മൂൺ എന്നിങ്ങനെ നിരവധി പേരുകളാണുള്ളത്.  നാസയുടെ കണക്കനുസരിച്ച്, രണ്ടോ രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ നീല ചന്ദ്രന്‍ കാണപ്പെടും. 2020 ഒക്ടോബറിലും 2021 ഓഗസ്റ്റിലും അവസാന സീസണൽ ബ്ലൂ മൂൺ ഉണ്ടായിരുന്നു, അടുത്ത സീസണൽ ബ്ലൂ മൂൺ 2027 മെയ് മാസത്തിൽ സംഭവിക്കും.

ഒരു മാസത്തിലെ രണ്ടാമത്തെ പൂർണ്ണചന്ദ്രനെയാണ് മാസത്തിലെ ബ്ലൂ മൂണെന്ന് വിളിക്കുന്നത്. ബ്ലൂ മൂണിന് നീല നിറവുമായി വലിയ ബന്ധമില്ല. അപൂർവ സന്ദർഭങ്ങളിൽ ചന്ദ്രൻ നീലനിറത്തിൽ കാണപ്പെട്ടിട്ടുണ്ട്. ഇന്നത്തെ സൂപ്പർ ബ്ലൂ മൂൺ നീലയായിരിക്കില്ല. വായുവിലെ ചെറിയ
കണങ്ങൾക്കൊപ്പം പുകയും പൊടിയും പ്രകാശത്തിന്റെ ചുവന്ന തരംഗങ്ങളും ചേരുമ്പോഴാണ് ചന്ദ്രനെ നീലനിറമായി കാണുന്നത്. സൂപ്പർ മൂണും സീസണൽ ബ്ലൂ മൂണും സാധാരണമാണെങ്കിലും രണ്ടു പ്രതിഭാസവും ചേർന്നു വരുന്നത് അപൂർവമായാണ്. 10 മുതൽ 20 വർഷത്തിനിടയിലാണ് ഈ പ്രതിഭാസം സംഭവിക്കുന്നത് 2037 ജനുവരിയിലായാരിക്കും അടുത്ത സൂപ്പർ മൂൺ ബ്ലൂ മൂൺ.

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...