മണ്ണിടിഞ്ഞ് വീണ് പാളം തടസ്സപ്പെട്ടു ; 14 ട്രെയിനുകൾ ആഗസ്റ്റ് നാല് വരെ റദ്ദാക്കി

Date:

മംഗളുരു : ഹാസൻ സകലേശ്പുര ചുരത്തിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞു വീണതിനെ തുടർന്ന് കെ.എസ്.ആർ. ബംഗളുരു – കണ്ണൂർ എക്സ്പ്രസ് (16511/16512) ഉൾപ്പെടെ ബംഗളുരു – മംഗളുരു റൂട്ടിലോടുന്ന 14 ട്രെയിനുകൾ ആഗസ്റ്റ് നാല് വരെ റദ്ദാക്കി ദക്ഷിണ-പശ്ചിമ റെയിൽവെ.

ട്രെയിൻ നമ്പർ 16595/596 കെ.എസ്.ആർ ബംഗളൂരു-കർവർ-കെ.എസ്.ആർ ബംഗളൂരു പഞ്ചഗംഗ എക്സ്പ്രസ്, 16585/586 എസ്.എം.വി.ടി ബംഗളൂരു-മുരഡേശ്വർ-എസ്.എം.വി.ടി ബംഗളൂരു എക്സ്പ്രസ്, 07377/378 വിജയപുര-മംഗളൂരു സെൻട്രൽ-വിജയപുര എക്സ്പ്രസ് എന്നി ട്രെയിനുകളും യശ്വന്ത്പൂരിനും മംഗളൂരുവിനും, കർവാറിനും യശ്വന്ത്പൂരിനുമിടക്ക് സർവീസ് നടത്തുന്ന 16575/576, 16515/516, 16539/ 540 നമ്പറുകളിലുള്ള സ്പെഷ്യൽ ട്രെയിനുകളും സർവ്വീസ് റദ്ദാക്കിയവയിൽ ഉൾപ്പെടും.

യെഡക്കുമറിക്കു സമീപം വെള്ളിയാഴ്ചയാണ് മണ്ണിടിഞ്ഞത്. മണ്ണ് പൂർണമായും നീക്കി പാളത്തിന്റെ സുരക്ഷ പരിശോധനയും നടത്തിയ ശേഷമേ സർവീസുകൾ പുനസ്ഥാപിക്കുകയുള്ളൂ എന്ന് ദക്ഷിണ-പശ്ചിമ റെയിൽവേ മൈസൂരു ഡിവിഷൻ മാനേജർ ശിൽപി അഗർവാൾ പറഞ്ഞു.

Share post:

Popular

More like this
Related

മുനമ്പം വിഷയത്തിൽ പരിഹാരം കാണാൻ മുഖ്യമന്ത്രി ; ബിഷപ്പുമാരെ ചർച്ചക്ക് വിളിച്ചു

തിരുവനന്തപുരം : മുനമ്പം വിഷയത്തിൽ പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടൽ. ക്രൈസ്തവ...

സിനിമാസെറ്റിലെ നടൻ്റെ ലഹരി ഉപയോഗം: വിൻസി അലോഷ്യസിൽ നിന്നും എക്സൈസ് വിവരങ്ങൾ തേടും

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ നടൻ ലഹരി ഉപയോഗിച്ചെന്ന നടി വിൻസി അലോഷ്യസിൻ്റെവെളിപ്പെടുത്തലിൽ...

വിൻ‌സിയുടെ തുറന്നുപറച്ചിൽ വടിയെടുത്ത് ‘അമ്മ’ ; പരാതി നൽകിയാൽ നടപടി

കൊച്ചി : ചിത്രീകരണ സമയത്ത് സിനിമയിലെ കേന്ദ്ര കഥാപാത്രമായിരുന്ന നടൻ ലഹരി...