ഭരണഘടന ഉയർത്തി പിടിക്കുന്ന വിധി ; വിധിയുടെ അന്തസത്ത ഉൾക്കൊള്ളാനുള്ള തിരിച്ചറിവ് ഗവർണർമാർക്ക് ഉണ്ടാകേണ്ടതാണ് – എംഎ ബേബി

Date:

ന്യൂഡൽഹി : ഭരണഘടന ഉയർത്തി പിടിക്കുന്ന വിധിയാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായതെന്ന്സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. പ്രതീക്ഷ നൽകുന്ന വിധി അംഗീകരിക്കാൻ ഗവർണർ തയ്യാറാകണമായിരുന്നുവെന്നും കേരള ഗവർണർ അത് ഉൾക്കൊള്ളുന്നില്ലെന്ന് മനസ്സിലാക്കുന്നു വെന്നും സിപിഎം ജനറൽ സെക്രട്ടറി പറഞ്ഞു. വിധിയുടെ അന്തസത്ത ഉൾക്കൊള്ളാനുള്ള തിരിച്ചറിവാണ് എല്ലാ ഗവർണർമാർക്കും ഉണ്ടാകേണ്ടത്. സുപ്രീംകോടതി വിധി രാഷ്ട്രപതി അടക്കം എല്ലാവരും അംഗീകരിക്കേണ്ടതാണ് –  എം എ ബേബി പറഞ്ഞു. 

ഭരണഘടനയെ വ്യാഖ്യാനിക്കാൻ സുപ്രീംകോടതിക്ക് അധികാരമുണ്ട്. ഗവർണറുടെ ചുമതല എന്തെന്ന് പറയേണ്ട സാഹചര്യം ഉണ്ടാക്കരുത്. രാഷ്ട്രപതി ഒരു ബില്ലും പിടിച്ചു വക്കാറില്ലെന്നും എംഎ ബേബി. തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതിക്ക് ഇല്ലാത്ത അധികാരമാണോ  ഗവർണർമാർക്ക് എന്നും എം എ ബേബി ചോദിച്ചു. 

ഗവർണർക്കെതിരായി തമിഴ്നാട് സർക്കാർ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് സംസ്ഥാന നിയമസഭകൾ പാസ്സാക്കിയ ബില്ലുകളിന്മേൽ തീരുമാനമെടുക്കാൻ ഗവർണ്ണർക്ക് പുറമെ രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചത്. രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളിൽ മൂന്നു മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവിൽ പറയുന്നത്. ബില്ലുകൾ പിടിച്ചുവെച്ചാൽ അതിന് വ്യക്തമായ കാരണം വേണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സുപ്രീം കോടതി വിധിക്ക് പിന്നാലെ, ഉത്തരവിനെ വിമര്‍ശച്ച് കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ രംഗത്തെത്തിയിരുന്നു. സുപ്രീംകോടതി അധികാരപരിധി ലംഘിച്ചുവെനായിരുന്നു കേരള ഗവർണ്ണർ രാജേന്ദ്ര ആർലേക്കറുടെ വിവർശനം. ഭരണഘടന മാറ്റാനുള്ള അധികാരം പാർലമെൻറിന് മാത്രമാണെന്നും രണ്ട് ജഡ്ജിമാർക്കിരുന്ന് ഇത് മാറ്റിയെഴുതാനുള്ള അധികാരമില്ലെന്നും രാജേന്ദ്ര അർലേക്കർ പറഞ്ഞു.

Share post:

Popular

More like this
Related

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്തവർ നേരെത്തെ രണ്ട് ആക്രമണങ്ങളിൽ കൂടി പങ്കാളിയായെന്ന് സൂചന; ജയിലുള്ള രണ്ട് ഭീകരപ്രവർത്തകരെ ചോദ്യം ചെയ്ത് എൻഐഎ

പഹൽഗാം ഭീകരാക്രമണത്തിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ട് നിലവിൽ ശിക്ഷയനുഭവിച്ച് ജയിലിൽ കഴിയുന്ന രണ്ട്...

കണ്ണൂരിൽ ബിജെപി പ്രവർത്തകൻ്റെ വീട്ടിലെ പൂജാ മുറിയിൽ കഞ്ചാവും എംഡിഎംഎയും

കണ്ണൂർ :  തലശ്ശേരിയിൽ ബിജെപി പ്രവർത്തകന്റെ വീട്ടിലെ പൂജാമുറിയിൽ നിന്ന് ലഹരി...

പാക്കിസ്ഥാൻ യുവതിയുമായുള്ള വിവാഹം മറച്ചുവെച്ചു; സിആർപിഎഫ് ജവാനെ പിരിച്ചുവിട്ടു

പാക്കിസ്ഥാൻ പൗരയായ യുവതിയുമായുള്ള വിവാഹം മറച്ചുവെച്ച സെൻട്രൽ റിസർവ്വ് പോലീസ് സേനയിലെ (സിആർപിഎഫ്)...

ചെന്നൈക്ക് വീണ്ടും തോൽവി ; ബംഗളൂരുവിനോട് അടിയറവ് പറഞ്ഞത് 2 റൺസിന്

ഐപിഎൽ ശനിയാഴ്ച നടന്ന ആവേശകരമായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ജയം....