സർക്കാർ സ്‌കൂളുകളുടെ പേരിനൊപ്പം  ട്രൈബൽ എന്ന വാക്ക് വേണ്ട’ – മദ്രാസ് ഹൈക്കോടതി

Date:

ചെന്നൈ: തമിഴ്‌നാട് സർക്കാർ സ്‌കൂളുകളുടെ പേരുകളിൽ നിന്ന് ട്രൈബൽ എന്ന വാക്ക് നീക്കം ചെയ്യാൻ നിർദ്ദേശിച്ച് മദ്രാസ് ഹൈക്കോടതി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്‌കൂളുകളിൽ ഇത്തരം നിബന്ധനകൾ സർക്കാർ അനുവദിക്കുന്നത് വേദനാജനകമാണെന്ന് ജസ്റ്റിസുമാരായ എസ്.എം. സുബ്രഹ്മണ്യം, സി. കുമാരപ്പൻ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.

ജൂണിൽ 68 പേരുടെ മരണത്തിനിടയാക്കിയ വ്യാജമദ്യ ദുരന്തത്തിൽ കൽവരയൻ കുന്നുകൾക്ക് ചുറ്റും താമസിക്കുന്ന ജനങ്ങളുടെ, പ്രത്യേകിച്ച് പട്ടികവർഗക്കാരുടെ സാമൂഹിക-സാമ്പത്തിക നിലയെക്കുറിച്ചുള്ള സ്വമേധയാ കേസ് പരിഗണിക്കവെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

സർക്കാർ ട്രൈബൽ റസിഡൻഷ്യൽ സ്‌കൂൾ എന്ന പേരിൽ പൊതുവിദ്യാലയങ്ങൾ പ്രദേശത്ത് പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെടുത്തികൊണ്ട് സർക്കാർ സ്‌കൂളിന്‍റെ പേരിനൊപ്പം ട്രൈബൽ എന്ന പദം ഉപയോഗിക്കുന്നത് ന്യായമല്ലെന്ന് കോടതി പറഞ്ഞു

ഒരു സാഹചര്യത്തിലും കുട്ടികളെ കളങ്കപ്പെടുത്തുന്നത് കോടതികളും സർക്കാരും അംഗീകരിക്കില്ല. ഒരു പ്രത്യേക സമുദായത്തെ, ജാതിയെ സൂചിപ്പിക്കുന്ന അത്തരം പേരുകൾ ഉപയോഗിക്കുന്നിടത്തെല്ലാം നീക്കം ചെയ്യുകയും സ്കൂളുകൾക്ക് ‘സർക്കാർ സ്കൂൾ’ എന്ന് നാമകരണം ചെയ്യുകയും പ്രദേശത്ത് താമസിക്കുന്ന കുട്ടികൾക്ക് അവരുടെ വിദ്യാഭ്യാസം തുടരുന്നതിന് സ്കൂളിൽ പ്രവേശനം നൽകുകയും വേണമെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.

സാമൂഹ്യനീതിയിൽ മുൻപന്തിയിൽ നിൽക്കുന്ന തമിഴ്‌നാടിന് ഇത്തരം അപകീർത്തികരമായ വാക്കുകൾ ചേർക്കുന്നത് അനുവദിക്കാനാകില്ലെന്നും വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

Share post:

Popular

More like this
Related

‘ഡോ. ഹാരിസ് സത്യസന്ധനും കഠിനാദ്ധ്വാനിയും,പ്രശ്നം സിസ്റ്റത്തിൻ്റേത്, തിരുത്തൽ വരുത്തും’ ; സമഗ്രാന്വേഷണത്തിന് നിർദ്ദേശിച്ചതായി മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉപകരണങ്ങളില്ലാതെ ഗുരുതര പ്രതിസന്ധി നേരിടുന്നുവെന്ന...

പുരി ജഗന്നാഥ രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം; 50 പേർക്ക് പരിക്ക്

ഒഡീഷ : ഒഡീഷയിലെ പുരി ജഗന്നാഥ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട്...