തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ മോഷണം.

Date:

തിരുവില്വാമല : തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ മോഷണം.
ബുധനാഴ്ച പുലർച്ചെയോടെയാണ് സംഭവം. ചുറ്റമ്പലത്തിനുള്ളിലെ ഓടു പൊളിച്ച് കടന്ന മോഷ്ടാവ് പ്രധാന വഴിപാട് കൗണ്ടർ പൊളിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്.

രാവിലെ അഞ്ച് മണിയോടെ വഴിപാട് കൗണ്ടർ തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. ചുറ്റമ്പലത്തിനുള്ളിലെ ഓടു പൊളിച്ച് കടന്ന മോഷ്ടാവ് പ്രധാന വഴിപാട് കൗണ്ടർ പൊളിച്ചാണ് കവർച്ച നടത്തിയത്. ഒന്നര ലക്ഷം രൂപ നഷ്ടപ്പെട്ടതായി ദേവസ്വം മാനേജർ പോലീസിന് മൊഴി നൽകി.

വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും സംഭവസ്ഥലതെത്തി പരിശോധന നടത്തി. തൃശ്ശൂർ സിറ്റി വിരലടയാള വിദഗ്ധരായ യു.രാമദാസ്, കെ.പി.ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ വിരലടയാളങ്ങൾ ശേഖരിച്ചു.

കേരള പോലീസിലെ കെ. 9 സ്ക്വാഡിലെ ഡോഗ് ജിപ്സിയെ മണം പിടിക്കുന്നതിനായി നടപന്തലിൽ എത്തിച്ച് താക്കോൽകൂട്ടമാണ് നൽകിയത്. മണം പിടിച്ച ശേഷം ജിപ്സി ക്ഷേത്രത്തിൻ്റെ വടക്കേ നടയിലൂടെ ഓടി ക്ഷേത്രത്തിനകത്ത് കടന്നു. മോഷണം നടന്ന പ്രധാന വഴിപാട് കൗണ്ടറിലും ലക്ഷ്മണസ്വാമി ക്ഷേത്രത്തിന് മുന്നിലൂടെയും ഓടി പുറത്ത് കടന്ന് ക്ഷേത്രത്തിൻ്റെ കിഴക്കേനടയുടെ മുന്നിലെ ആലിൻ്റെ പരിസരത്തേക്ക് നൂറ് മീറ്ററോളം പുറത്തേക്ക് ഓടി. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള പ്രധാന ക്ഷേത്രങ്ങളിലൊന്നായ തിരുവില്വാമല വില്വാദ്രിനാഥക്ഷേത്രത്തിൽ സുരക്ഷ വീഴ്ചയുണ്ടെന്ന് ആരോപണം. ക്ഷേത്രത്തിനകത്തും പുറത്തും പരിസരത്തും സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചില്ല. പ്രധാന ഉത്സവ സമയങ്ങളിൽ മാലമോഷണങ്ങൾ നടന്നപ്പോഴും ഭക്തരും പോലീസും നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്നാണ് ആരോപണം.

Share post:

Popular

More like this
Related

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...