പുന്നമടക്കായലിൽ ആവേശത്തുഴയെറിയാൻ നിമിഷങ്ങൾ മാത്രം ബാക്കി ;നെഹ്റു ട്രോഫി വള്ളംകളി ഇന്ന്

Date:

ആലപ്പുഴ: ആവേശത്തുഴയെറിയാൻ നിമിഷങ്ങൾ മാത്രം ബാക്കി. ആർപ്പോ വിളിയുടെ ഈണങ്ങളിൽ പുന്നമടക്കായലിൽ ഇന്ന് െെഹ്റു ട്രോഫി വള്ളം കളി നടക്കും. മത്സരം കാണാൻ വിദേശികളുൾപ്പെടെയുള്ള ടൂറിസ്റ്റുകൾ എത്തിത്തുടങ്ങി. രാവിലെ 11 മണിയ്ക്കാണ് മത്സരങ്ങൾ ആരംഭിക്കുക. പ്രധാന ആകർഷണമായ ചുണ്ടൻ വള്ളങ്ങളുടെ മത്സരം ഉച്ചയ്ക്ക് രണ്ട് മണി മുതലാണ്. വൈകീട്ട് 5:30ന് പൂർത്തിയാകുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

19 ചുണ്ടന്‍ വള്ളങ്ങളടക്കം 74 വള്ളങ്ങളാണ് മത്സരത്തിന് 2024ലെ നെഹ്രു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കുന്നത്. നെഹ്റു ട്രോഫിയിൽ മുത്തമിടുന്നത് ആരെന്നറിയാനുള്ള കാത്തിരിപ്പിലാണ് വള്ളംകളി പ്രേമികൾ. എല്ലാ വർഷവും ആഗസ്റ്റ 2 ന് നടക്കേണ്ട വള്ളംകളി വയനാട് ദുരന്ത പശ്ചാത്തലത്തിൽ മാറ്റിവെച്ചതായിരുന്നു.

മത്സരത്തിന്‍റെ കൃത്യത ഉറപ്പുവരുത്താൻ പ്രത്യേക ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സ്റ്റാര്‍ട്ടിങ് പോയിന്‍റിലും ഫിനിഷിങ് പോയിന്‍റിലും ക്രമീകരണങ്ങളുണ്ട്. വെടിപൊട്ടല്‍ ശബ്ദത്തോടൊപ്പം റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് സ്റ്റാര്‍ട്ടിങ് പോയിന്‍റിലെ നാല് വള്ളങ്ങള്‍ ഒരേ സമയം റിലീസ് ചെയ്യുമ്പോഴാണ് മത്സരം ആരംഭിക്കുന്നത്. ഇതേസമയം തന്നെ വള്ളങ്ങള്‍ ഫിനിഷ് ചെയ്യാന്‍ എടുക്കുന്ന സമയവും ആരംഭിക്കും. ഫിനിഷിങ് പോയിന്‍റില്‍ ഓരോ ട്രാക്കിലും സ്ഥാപിച്ചിട്ടുള്ള ഇന്‍ഫ്രാറെഡ് രശ്മികള്‍ ഉപയോഗിച്ച് വള്ളങ്ങള്‍ ഫിനിഷ് ചെയ്യുന്ന സമയം കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യും.

നെഹ്റു ട്രോഫി ജലോത്സവം നടക്കുന്ന ഇന്ന് (സെപ്റ്റംബർ 28 ശനിയാഴ്ച) ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേർത്തല, കുട്ടനാട്, കാർത്തികപ്പള്ളി, ചെങ്ങന്നൂർ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് മാവേലിക്കര താലൂക്കിന് നേരത്തെ പ്രാദേശിക അവധി നൽകിയിരുന്നു. പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടത്തുന്നതിന് ഈ ഉത്തരവ് ബാധകമല്ലെന്ന് കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.

പുന്നമടക്കായലിൽ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി വള്ളംകളി കാണാൻ ടിക്കറ്റ് എടുത്ത് എത്തുന്നവരെ രാവിലെ 10 മുതൽ പവലിയനിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങും. അവസാന ബോട്ട് ഒരു മണിക്ക് പുറപ്പെടും. ഓൺലൈൻ ടിക്കറ്റ് എടുത്ത എല്ലാവരും ഫിസിക്കൽ ടിക്കറ്റ് വാങ്ങിയ ശേഷമേ ബന്ധപ്പെട്ട പവലിയനിലേക്ക് പ്രവേശിക്കാവൂ എന്ന് അധികൃതർ അറിയിച്ചു.

ഓൺലൈനായി ടൂറിസ്റ്റ് ഗോൾഡ്, ടൂറിസ്റ്റ് സിൽവർ, ഓൾ വ്യൂ ടിക്കറ്റ് എടുത്തവർ ആലപ്പുഴ ഡിടിപിസിക്ക് എതിർവശം ഉള്ള കൗണ്ടറിൽനിന്ന് ഫിസിക്കൽ ടിക്കറ്റ് വാങ്ങണം. 1500 മുതൽ താഴെയുള്ള ടിക്കറ്റ് വാങ്ങിയിട്ടുള്ളവർ ആലപ്പുഴ മിനിസിവിൽ സ്റ്റേഷന് കിഴക്കുവശമുള്ള കൗണ്ടറിൽ നിന്നാണ് ഫിസിക്കൽ ടിക്കറ്റ് വാങ്ങേണ്ടത്. ടൂറിസ്റ്റ് ഗോൾഡ് ടിക്കറ്റ് എടുത്തവർ ഡിടിപിസി ജെട്ടിയിലും ടൂറിസ്റ്റ് സിൽവർ ടിക്കറ്റ് എടുത്തവർ മാതാ ജെട്ടിയിലുമാണ് (കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം) എത്തിച്ചേരേണ്ടതെന്നും അധികൃതർ വ്യക്തമാക്കി

ഉച്ചകഴിഞ്ഞ് രണ്ടിന് പുന്നമട നെഹ്‌റു പവലിയനിലൊരുക്കിയ വേദിയിൽ മന്ത്രി പിഎ മുഹമ്മദ് റിയാസ് വള്ളംകളിയുടെ ഉദ്ഘാടനം നിർവഹിക്കും. നെഹ്റു പ്രതിമയിലെ പുഷ്പ്പാർച്ചനയോടെയാണ് ഉദ്ഘാടന പരിപാടികൾ ആരംഭിക്കുക. മന്ത്രി പി പ്രസാദ് അധ്യക്ഷത വഹിക്കും. മത്സരങ്ങളുടെ ഫ്ലാഗ് ഓഫ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. മന്ത്രി വി എൻ വാസവൻ മാസ്ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്യും.

ഒൻപത് വിഭാഗങ്ങളിലായി 74 വള്ളങ്ങളാണ് ഇക്കുറി നെഹ്‌റു ട്രോഫിയിൽ മാറ്റുരയ്ക്കുന്നത്. ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ 19 വള്ളങ്ങളുണ്ട്. ചുരുളൻ – 3, ഇരുട്ടുകുത്തി എ ഗ്രേഡ് – 4, ഇരുട്ടുകുത്തി ബി ഗ്രേഡ് – 16, ഇരുട്ടുകുത്തി സി ഗ്രേഡ് – 14, വെപ്പ് എ ഗ്രേഡ് – 7, വെപ്പ് ബി ഗ്രേഡ് – 4, തെക്കനോടി തറ – 3, തെക്കനോടി കെട്ട് – 4 എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം.

രാവിലെ 11ന് മത്സരങ്ങൾ ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും ചെറു വള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും നടക്കുക. മൂന്ന് മണി മുതൽ ജലകായിക ഇനങ്ങളും സാംസ്‌കാരിക പരിപാടികളും അരങ്ങേറും. വൈകിട്ട് 3:45 മുതലാണ് ഫൈനൽ മത്സരങ്ങൾ. അഞ്ചുമണിക്ക് സമ്മാനദാന ചടങ്ങ് ആരംഭിക്കും.

ജലോത്സവത്തിന്റെ ട്രാക്കും ഹീറ്റ്‌സും നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. 19 ചുണ്ടൻ വള്ളങ്ങളടക്കം 74 വള്ളങ്ങളാണ് ഇത്തവണ മത്സരത്തിനുള്ളത്. ഹീറ്റിസിൽ മികച്ച സമയം കുറിക്കുന്ന നാലു വള്ളങ്ങളാണ് ഫൈനലിൽ മാറ്റുരയ്ക്കുക.

ചുണ്ടൻ വള്ളത്തിൽ ഇതര സംസ്ഥാനക്കാർ ആകെ തുഴച്ചിൽക്കാരുടെ 25 ശതമാനത്തിൽ കൂടുതലാകാൻ പാടില്ല. ഇതിന് വിരുദ്ധമായി തുഴഞ്ഞാൽ ആ വള്ളത്തിനെ അയോഗ്യരാക്കും. വള്ളംകളിക്കു മുന്നോടിയായുള്ള ആലപ്പുഴ വൈഎംസിഎ ഹാളിലെ ക്യാപ്റ്റൻസ് ക്ലിനിക്കിലാണ് ഇതു സംബന്ധിച്ച നിർദേശം നൽകിയത്. ക്യാപ്റ്റൻസ് ക്ലീനിക്കിൽ പങ്കെടുക്കാത്തവരുടെ ബോണസിൽ 50 ശതമാനം കുറവ് വരുത്തും

ചുണ്ടൻവളളങ്ങളിൽ 75 തുഴക്കാരിൽ കുറയുവാനും 95 തുഴക്കാരിൽ കൂടുതലാകുവാനും പാടില്ല. എ ഗ്രേഡ് വെപ്പ് ഓടി 45 മുതൽ 60 തുഴക്കാർ വരെ, ബി ഗ്രേഡ് വെപ്പ് ഓടി 25 മുതൽ 35 വരെ തുഴക്കാർ, ഇരുട്ടുകുത്തി എ ഗ്രേഡ് 45 മുതൽ 60 തുഴക്കാർ, ഇരുട്ടുകുത്തി ബി ഗ്രേഡ് 25 മുതൽ 35 വരെ തുഴക്കാർ, ഇരുട്ടുകുത്തി സി ഗ്രേഡ് 25 താഴെ തുഴക്കാർ, ചുരുളൻ 25 മുതൽ 35 വരെ തുഴക്കാർ. (തെക്കനോടി വനിതാ വള്ളത്തിൽ 30 ൽ കുറയാത്ത തുഴക്കാർ ) കയറേണ്ടതാണ്. ഈ തുഴക്കാർക്ക് പുറമേ നിലക്കാരും, പങ്കായക്കാരും ഉണ്ടായിരിക്കേണ്ടതുമാണ്.

ട്രാക്ക് 3- മടപ്ലാത്തുരുത്ത്
ട്രാക്ക് 4- ശ്രീഭദ്ര

വെപ്പ് എ ഗ്രേഡ്
ഹീറ്റ്സ് 1
ട്രാക്ക് 1- ആശ പുളിക്കക്കളം
ട്രാക്ക് 2- മണലിൽ
ട്രാക്ക് 3- കടവിൽ സെന്റ് ജോർജ്
ട്രാക്ക് 4- അമ്പലക്കാടൻ

ഹീറ്റ്സ് 2ട്രാക്ക് 1- നവജ്യോതി
ട്രാക്ക് 2- ഷോട്ട് പുളിക്കത്തറ
ട്രാക്ക് 3- — (വള്ളമില്ല)
ട്രാക്ക് 4- പഴശ്ശിരാജ

വെപ്പ് ബി ഗ്രേഡ്
ഫൈനൽ മാത്രം
ട്രാക്ക് 1- പുന്നത്ര പുരയ്ക്കൽ
ട്രാക്ക് 2- പി.ജി കരിപ്പുഴ
ട്രാക്ക് 3- ചിറമേൽ തോട്ടുകടവൻ
ട്രാക്ക് 4- എബ്രഹാം മൂന്ന് തൈക്കൽ

തെക്കനോടി തറ
ഫൈനൽ മാത്രം
ട്രാക്ക് 1- കാട്ടിൽ തെക്കേതിൽ
ട്രാക്ക് 2- സാരഥി
ട്രാക്ക് 3- ദേവസ് തെക്കനോടി
ട്രാക്ക് 4- — (വള്ളമില്ല)

തെക്കനോടി കെട്ട്
ഫൈനൽ മാത്രം
ട്രാക്ക് 1- കാട്ടിൽ തെക്ക്
ട്രാക്ക് 2- ചെല്ലിക്കാടൻ
ട്രാക്ക് 3- പടിഞ്ഞാറേ പറമ്പൻ
ട്രാക്ക് 4- കമ്പനി

സമയത്തിന്റെ അടിസ്ഥാനത്തിൽ ആദ്യമെത്തുന്ന വള്ളങ്ങളുടെ ഫൈനൽ ട്രാക്കുകൾ. സമയത്തിന്റെ അടിസ്ഥാനത്തിൽ ആദ്യമെത്തുന്ന 16 ചുണ്ടൻ വള്ളങ്ങളാണ് ഫൈനലിൽ മാറ്റുരയ്ക്കുക. ട്രാക്ക് ചുവടെ:

ചുണ്ടൻ 16,15,14,13
ട്രാക്ക് 1- 13
ട്രാക്ക് 2- 15
ട്രാക്ക് 3- 16
ട്രാക്ക് 4- 14

ചുണ്ടൻ 12,11,10,09
ട്രാക്ക് 1- 12
ട്രാക്ക് 2- 09
ട്രാക്ക് 3- 11
ട്രാക്ക് 4- 10

ചുണ്ടൻ 08,07,06,05
ട്രാക്ക് 1- 08
ട്രാക്ക് 2- 05
ട്രാക്ക് 3- 07
ട്രാക്ക് 4- 06

ചുണ്ടൻ 04,03,02,01
ട്രാക്ക് 1- 04
ട്രാക്ക് 2- 01
ട്രാക്ക് 3- 02
ട്രാക്ക് 4- 03

വെപ്പ് എ ഫൈനൽ
ട്രാക്ക് 1- 01
ട്രാക്ക് 2- 04
ട്രാക്ക് 3- 03
ട്രാക്ക് 4- 02

ഇരുട്ടുകുത്തി സി ഫൈനൽ
ട്രാക്ക് 1- 03
ട്രാക്ക് 2- 04
ട്രാക്ക് 3- 01
ട്രാക്ക് 4- 02

ഇരുട്ടുകുത്തി ബി ഫൈനൽ
ട്രാക്ക് 1- 03
ട്രാക്ക് 2- 02
ട്രാക്ക് 3- 04
ട്രാക്ക് 4- 01

Share post:

Popular

More like this
Related

വയനാട് എൻ എം വിജയന്റെ ആത്മഹത്യ; മുൻകൂർ ജാമ്യം ലഭിച്ച കോൺ​ഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരാകും

കൽപറ്റ: എൻ.എം.വിജയന്‍റെ ആത്മഹത്യ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യംചെയ്യലിന്...

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...