ഓണം വാ​രാഘോഷമില്ല; എ.എ.വൈ റേഷന്‍ കാര്‍ഡുകാർക്ക്​ ഓണക്കിറ്റ്

Date:

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്‍റെ ഓ​ണം വാ​രാ​ഘോ​ഷ പ​രി​പാ​ടി ഒ​ഴി​വാ​ക്കി​യ​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഓ​ണ​ക്കാ​ല​ത്ത് സ​ര്‍ക്കാ​ര്‍ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ആ​ഘോ​ഷ​മൊ​ഴി​കെ മ​റ്റെ​ല്ലാ കാ​ര്യ​ങ്ങ​ളും ന​ട​ക്കും. അ​തി​നാ​ൽ ക​ലാ​കാ​ര​ന്മാ​രും ക​ച്ച​വ​ട​ക്കാ​രും സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ​യാ​കെ​യും ഓ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​യാ​സ​പ്പെ​ടു​ത്തു​ന്ന സ്ഥി​തി​യു​ണ്ടാ​കില്ല.

എ.​എ.​വൈ റേ​ഷ​ന്‍കാ​ര്‍ഡ് ഉ​ട​മ​ക​ള്‍ക്ക് 13 ഇ​നം ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ള്‍ അ​ട​ങ്ങി​യ ഓ​ണ​ക്കി​റ്റ് സ​പ്ലൈ​കോ വി​ത​ര​ണം ചെ​യ്യും. ആ​റു ല​ക്ഷം പേ​ര്‍ക്ക്​ ഗു​ണ​ക​ര​മാ​വു​ന്ന പ​ദ്ധ​തി​ക്ക്​ 36 കോ​ടി രൂ​പ ചെ​ല​വ്​ പ്ര​തീ​ക്ഷി​ക്കു​ന്നു. സ​പ്ലൈ​കോ ഓ​ണ​ച്ച​ന്ത സെ​പ്റ്റം​ബ​ര്‍ ആ​റു മു​ത​ല്‍ ജി​ല്ല ആ​സ്ഥാ​ന​ങ്ങ​ളി​ലും സെ​പ്റ്റം​ബ​ര്‍ 10 മു​ത​ല്‍ 14 വ​രെ താ​ലൂ​ക്ക് ആ​സ്ഥാ​ന​ങ്ങ​ളി​ലും ന​ട​ക്കും. ക​ര്‍ഷ​ക​രി​ല്‍നി​ന്നും നേ​രി​ട്ട് സം​ഭ​രി​ച്ച ജൈ​വ പ​ച്ച​ക്ക​റി വി​പ​ണ​നം ചെ​യ്യു​ന്ന​തി​ന് ക്ര​മീ​ക​ര​ണം ഇ​വി​ടെ ഒ​രു​ക്കും.

നിത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍ ത​ട​സ്സ​മി​ല്ലാ​തെ സ​പ്ലൈ​കോ ഔ​ട്ട്​​ലെ​റ്റു​ക​ളി​ല്‍ ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. 13 ഇ​നം നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍ സ​ബ്സി​ഡി നി​ര​ക്കി​ല്‍ മാ​വേ​ലി/​സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ൾ​വ​ഴി വി​ത​ര​ണം ചെ​യ്യും. പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ ഉ​ല്‍പ​ന്ന​ങ്ങ​ൾ ഓ​ഫ​ർ ന​ല്‍കി​യും വി​ൽ​പ​ന ന​ട​ത്തും. സെ​പ്റ്റം​ബ​ര്‍ ഏ​ഴു മു​ത​ല്‍ 14 വ​രെ 1500 ച​ന്ത​ക​ളാ​ണ് ക​ണ്‍സ്യൂ​മ​ര്‍ ഫെ​ഡ് ന​ട​ത്തു​ക. ഇ​തി​ല്‍ 73 എ​ണ്ണം ത്രി​വേ​ണി സ്റ്റോ​റു​ക​ളി​ലൂ​ടെ​യും ബാ​ക്കി സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍ മു​ഖേ​ന​യു​മാ​യി​രി​ക്കും.

തി​രു​വ

Share post:

Popular

More like this
Related

ക്ഷേമ പെൻഷനിൽ കൈയ്യിട്ട് സര്‍ക്കാര്‍ ജീവനക്കാർ; പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയ 1458 പേരിൽ ഗസറ്റഡ് ഉദ്യോഗസ്ഥരും!

തിരുവനന്തപുരം : സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിപ്പ് നടത്തി സർക്കാർ ജീവനക്കാർ....

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപവത്കരിക്കുന്നു –  മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: അവഗണനയും ചൂഷണവും നേരിടുന്ന വയോജനങ്ങളുടെ ഉത്കണ്ഠകൾ പരിഗണിച്ച് അവ പരിഹരിക്കാൻ...

നവീൻ ബാബുവിന്‍റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം; സർക്കാരിനോടും സിബിഐയോടും നിലപാട് തേടി

കൊച്ചി: എ‍ഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാൻ...

ജെയ് ഭട്ടാചാര്യ ഇനി യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ; നാമനിർദ്ദേശം ചെയ്ത് ട്രംപ്

വാഷിങ്ടൻ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ജെയ് ഭട്ടാചാര്യയെ നാമനിർദ്ദേശം...