ആശ്വാസമാണ് ഈ വരവ്;ലെഫ്.കേണൽ മോഹൻലാൽ വയനാട്ടിലെത്തി : വിശ്വശാന്തി ഫൗണ്ടേഷൻ 3 കോടി ആദ്യ ഗഡു സഹായം നൽകും

Date:

മേപ്പാടി: ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന വയനാട് ജനതക്ക് അവരുടെ ഇഷ്ട താരം മോഹൻലാൽ സ്വാന്ത്വനമേകാനെത്തിയത് അവരുടെ മുന്നോട്ടു ജീവിതത്തിന് പുതിയൊരു ഊർജ്ജം നൽകുമെങ്കിൽ അതാണ് ഈ ആഗമനോദ്ദേശ്യവും. ടെറിട്ടോറിയിൽ സൈന്യത്തിൽ ലെഫ്റ്റനന്റ് കേണൽ കൂടിയായ മോഹൻലാൽ സൈനിക യൂണിഫോമിൽ മേപ്പാടി എത്തിയപ്പോൾ സൈന്യം സ്വീകരിച്ചു. ഉരുൾപ്പൊട്ടൽ ബാധിച്ച മുണ്ടക്കൈ ലാൽ സന്ദർശിച്ചു.

ലാൽ നേതൃത്വം കൊടുക്കുന്ന വിശ്വശാന്തി ഫൗണ്ടേഷൻ 3 കോടി രൂപ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ആദ്യ ഗഡുവായി നൽകും. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ താരം സംഭാവന ചെയ്തിരുന്നു. മോഹൻലാൽ പങ്കുവെച്ച വൈകാരികമായ കുറിപ്പും ഏറെ ശ്രദ്ധേയമായിരുന്നു.

‘വയനാട് ദുരന്തബാധിതർക്ക് ആശ്വാസം പകരാൻ നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, പോലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻഡിആർഎഫ്, സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ ഞാൻ സല്യൂട്ട് ചെയ്യുന്നു.

ദുരിതാശ്വാസ ദൗത്യത്തിൽ മുൻനിരയിൽ നിന്ന എന്റെ 122 ഇൻഫൻട്രി ബറ്റാലിയൻ ടിഎ മദ്രാസിന്റെ പ്രയത്നങ്ങൾക്ക് ഞാൻ നന്ദിയറിയിക്കുന്നു.

നമ്മൾ മുമ്പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതൽ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ഈ ദുഷ്കരമായ സമയത്ത് ഒറ്റക്കെട്ടായി നിൽക്കാനും നമ്മുടെ ഒരുമയുടെ കരുത്ത് കാട്ടാനും ഞാൻ അഭ്യർത്ഥിക്കുന്നു. ജയ്ഹിന്ദ്,’ മോഹൻലാലിന്റെ വാക്കുകൾ

വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നും സഹായമെത്തുകയാണ്. മലയാളം തമിഴ് സിനിമാ ലോകത്തിന് പുറമെ ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി വ്യവസായ പ്രമുഖരും വ്യക്തികളും വയനാടിന് വേണ്ടി സഹായഹസ്തവുമായി ദിനംപ്രതി എന്തുന്നുണ്ട്.

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...