‘ഓണത്തിന് മൂന്നു മാസത്തെ ക്ഷേമപെൻഷൻ; ആദ്യഗഡു ഈയാഴ്ച’: മന്ത്രി കെ എൻ ബാലഗോപാൽ

Date:

തിരുവനന്തപുരം : ഓണത്തോടനുബന്ധിച്ച്‌ സംസ്ഥാനത്തെ 62 ലക്ഷം പേർക്ക്‌ മൂന്നു മാസത്തെ ക്ഷേമപെൻഷൻ വിതരണം ചെയ്യുമെന്ന് ധനമന്ത്രി മന്ത്രി കെ എൻ ബാലഗോപാൽ. ഈയാഴ്ച ഒരു മാസത്തെ പെൻഷനും അടുത്തമാസം രണ്ടു മാസത്തെ പെൻഷനും വിതരണം ചെയ്യാനുമാണ് ആലോചന. ഈ മാസത്തെ ക്ഷേമപെൻഷൻ അനുവദിച്ച്‌ ധനവകുപ്പ്‌ ഉത്തരവ് പുറത്തിറക്കി. അടുത്ത മാസം രണ്ടു ഗഡു പെൻഷനായ 3200 രൂപയും നൽകാനാണ്‌ ആലോചന. ഇതോടെ ഓണത്തോടനുബന്ധിച്ച്‌ ഒരാൾക്ക്‌ 4800 രൂപവീതം ലഭിക്കും.

ഒരു മാസത്തെ പെൻഷനായി 900 കോടി രൂപയാണ്‌ സർക്കാർ ചെലവിടുന്നത്‌. മൂന്നു മാസത്തെ പെൻഷൻ നൽകാൻ 2700 കോടി രൂപ വേണ്ടിവരും. ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയവർക്ക്‌ അക്കൗണ്ട്‌ വഴിയും മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾവഴി നേരിട്ടും പെൻഷൻ എത്തിക്കും.

ഈ സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മാസം മുതൽ ഈ മാസം വരെയും പെൻഷൻ വിതരണത്തിൽ കുടിശ്ശികയുണ്ടായിട്ടില്ല. നിലവിൽ ഉണ്ടായിരുന്ന കുടിശ്ശിക അവസാന ഘട്ടത്തിലേക്ക് എത്തിക്കാനും സാധിച്ചു.

Share post:

Popular

More like this
Related

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...