തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം കലക്കിയ സംഭവം നിയമസഭയില്‍ ഉന്നയിക്കാനും ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെടാനും പ്രതിപക്ഷം. അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കാനാണ് നീക്കം. പൂരം കലക്കിയ വിഷയത്തിലും എഡിജിപി എം ആര്‍ അജിത് കുമാറിന് സര്‍ക്കാര്‍ സംരക്ഷണം നല്‍കിയെന്നാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം. സംഭവത്തില്‍ ജുഡീഷ്യണല്‍ അന്വേഷണം വേണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിക്കുന്നു.
എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയാണ് ഇന്നലെ പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചത്. അനാരോഗ്യം മൂലം മുഖ്യമന്ത്രി ഇന്നലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ല.
നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന് നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് അനുവദിച്ചു. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയില്‍ നാലാം നിരയിലാണ് അന്‍വറിന്റെ പുതിയ സീറ്റ്. പ്രതിപക്ഷ നിരയില്‍ സീറ്റ് അനുവദിച്ചതിനെതിരെ അന്‍വര്‍ രംഗത്തെത്തിയിരുന്നു.
സ്വതന്ത്ര എംഎല്‍എയായി സീറ്റ് അനുവദിക്കണമെന്നായിരുന്നു അന്‍വറിൻ്റെ ആവശ്യം.