ഗ്രാമ്പിയിലെ കടുവയെ  ദൗത്യസംഘം പിടികൂടി; മയക്കുവെടിയേറ്റ കടുവ ചത്തു

Date:

ഇടുക്കി:  വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ ജനവാസമേഖലയിൽ ഭീതിപരത്തിയ കടുവയെ പിടികൂടി. പ്രദേശത്തെ തേയിലത്തോട്ടത്തിനുള്ളിലായിരുന്ന കടുവയെ മയക്കുവെടിവച്ചാണ് പിടികൂടിയത്. ദൗത്യത്തിനിടെ വനംവകുപ്പ് ഉദ്യോ​ഗസ്ഥരെ ആക്രമിക്കാൻ കടുവ ശ്രമം നടത്തിയതായും അധികൃതർ പറഞ്ഞു. തുടർന്ന് സംഘം സ്വയ രക്ഷാർഥം വെടിവയ്ക്കുകയായിരുന്നുവെന്ന് കോട്ടയം ഡി.എഫ്. ഒ. വെടിയേറ്റ കടുവ പിന്നീട് ചത്തു. ദൗത്യസംഘത്തിലെ വെറ്റിനറി ഡോക്ടർമാരായ അനുരാജിന്റെയും അനുമോദിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്. വലയിലാക്കിയ കടുവയെ കൂട്ടിലാക്കി വാഹനത്തിൽ തേക്കടിയിലേക്ക് കൊണ്ടുപോയിരുന്നു. പെരിയാർ കടുവ സങ്കേത്തിലെത്തിച്ച് ചികിത്സ നൽകാനായിരുന്നു നേരത്തെ തീരുമാനം.

ഗ്രാമ്പി പ്രദേശത്ത് നാളുകളായി ഭീതി പരത്തിയ കടുവ ഇന്നലെ രാത്രിയോടെ അരണക്കല്‍ എസ്റ്റേറ്റില്‍ എത്തിയിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടരക്ക് അരണക്കല്‍ എസ്റ്റേറ്റിലെ നാരായണന്‍റെ പശുവിനെയും ബാലമുരുകന്റെ വളര്‍ത്തുനായയെയും ആക്രമിച്ച് കൊന്നു. തുടർന്ന് വനം വകുപ്പ് സ്ഥലത്തെത്തി വ്യാപക പരിശോധന നടത്തിയാണ് കടുവയെ സ്പോട്ട് ചെയ്തത്. ഡ്രോൺ നിരീക്ഷണവും നടത്തിയിരുന്നു. തോട്ടം തൊഴിലാളികളോടു ജോലിക്കു പോകരുതെന്നു നിർദ്ദേശിച്ചിരുന്നു. കടുവയെ കണ്ടെത്തിയാൽ മയക്കുവെടിവച്ച് പിടികൂടി തേക്കടിയിലെത്തിച്ച് ചികിത്സ നൽകാനുള്ള ക്രമീകരണങ്ങളെല്ലാം നേരത്തെ ഏർപ്പെടുത്തിയിരുന്നു.  കടുവയെ വെടിവച്ച ശേഷം കയറ്റാനുള്ള കൂട പ്രദേശത്ത് നേരത്തെ തന്നെ എത്തിച്ചിരുന്നു. 

ഫെബ്രുവരി 23-ന് വള്ളക്കടവ് പൊന്‍നഗറിലാണ് കടുവയെ ആദ്യം കണ്ടത്. പിന്നീട് മാര്‍ച്ച് രണ്ടിന് പോബ്‌സ് ഗ്രൂപ്പിന്റെ ഗ്രാമ്പി എസ്റ്റേറ്റില്‍ കടുവയെ കണ്ടിരുന്നു. പിന്നീട് ഗ്രാമ്പി ഗവ. എല്‍.പി.സ്‌കൂളിന് സമീപം വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു. തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി ഡ്രോണ്‍ നിരീക്ഷണം നടത്തി ഇവിടെ കൂട് സ്ഥാപിച്ചു. രണ്ടു ദിവസം തിരച്ചിൽ നടത്തി കടുവയെ മയക്കുവെടി വെക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഞായറാഴ്ച്ച വീണ്ടും വനപാലകർ ഇവിടെ എത്തിയെങ്കിലും കടുവ പ്രദേശം വിട്ടുപോയിരുന്നു.

Share post:

Popular

More like this
Related

ഗവർണറിലൂടെ അധികാരം കൈയ്യേറാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതിപക്ഷം ഒന്നിക്കണമെന്ന് എം.കെ. സ്റ്റാലിൻ

ചെന്നൈ : ബില്ലുകളിൽ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിക്കുന്നത് സംബന്ധിച്ചുള്ള വിധിയിൽ ...

കോഴിക്കോട് നഗരത്തിൽ വൻ തീപ്പിടുത്തം; അണയ്ക്കാൻ  കഠിന ശ്രമം തുടരുന്നു

കോഴിക്കോട് : നഗരത്തിൽ മാവൂർ റോഡിലുള്ള മൊഫ്യൂസിൽ ബസ്റ്റാൻഡിൽ വൻ തീപ്പിടുത്തം....

ഭീകരവാദത്തിന് ജയില്‍ശിക്ഷ അനുഭവിച്ച വ്യക്തിയുള്‍പ്പെടെ രണ്ടുപേരെ ഉപദേശകസമിതി അംഗങ്ങളാക്കി  ട്രംപ് ; ‘ഭ്രാന്ത്’ എന്ന് ട്രംപിന്റെ അടുത്ത അനുയായി

വാഷിങ്ടണ്‍: ഭീകരവാദ കുറ്റകൃത്യത്തിന് ജയില്‍ശിക്ഷ അനുഭവിച്ച വ്യക്തി ഉള്‍പ്പെടെ യുഎസില്‍ നിന്നുള്ള...