തിലക് വർമയുടെ ഒറ്റയാള്‍ പോരാട്ടം; ചെന്നെയിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് സ്വപ്നതുല്യമായ വിജയം

Date:

[ Photo Courtesy : BCCI/ X]

ചെന്നൈ: ചെന്നൈ ട്വൻ്റി20 യിൽ തിലക് വര്‍മയുടെ ഒറ്റയാള്‍ പോരാട്ടം ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് സമ്മാനിച്ചത് സ്വപ്നതുല്യമായ വിജയം. രണ്ട് വിക്കറ്റിനാണ് ഇന്ത്യ രണ്ടാം ട്വൻ്റി20യിലും ഇംഗ്ലണ്ടിനെ കീഴടക്കിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം നാല് പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. അര്‍ദ്ധസെഞ്ചുറി നേടിയ തിലക് വര്‍മയുടെ കരുത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ മറികടന്നത്. ഇതോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0 മുന്നിലെത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി തിലക് വര്‍മ മാത്രമാണ് ശ്രദ്ധേയമായ കളി കാഴ്ചവെച്ചത്. അഭിഷേക് ശര്‍മ(12),സഞ്ജു സാംസണ്‍(5), സൂര്യ കുമാര്‍ യാദവ്(12), ധ്രുവ് ജുറെല്‍(4), ഹാര്‍ദിക് പാണ്ഡ്യ(7) എന്നിവര്‍ അമ്പെ പരാജയമായി. ആറാം വിക്കറ്റിൽ തിലക് വര്‍മയ്ക്കൊപ്പം വാഷിങ്ടണ്‍ സുന്ദറു കൂടി ചേര്‍ന്നതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ 100 കടന്നത്. എന്നാല്‍ ആ കൂട്ട്കെട്ടിനും അൽപ്പായുസ് മാത്രമായിരുന്നു. 19 പന്തിൽ 20 റൺസെടുത്ത വാഷിങ്ടൺ സുന്ദറിനെ പുറത്താക്കി ബ്രൈഡന്‍ കാര്‍സ് ഇംഗ്ലണ്ടിനെ പ്രതീക്ഷക്ക് വക നൽകി.

പിന്നീട് ക്രീസിലെത്തിയ അക്ഷര്‍ പട്ടേലും(2) പുറത്തായതോടെ ഇന്ത്യ 126-7 എന്ന നിലയിലേക്ക് കൂപ്പുകുത്തി. 4 പന്തിൽ നിന്ന് റൺസെടുത്ത അര്‍ഷ്ദീപ് സിങ് 16-ാം ഓവറിലെ അവസാന പന്തിൽ പുറത്തായതോടെ ഒരുവേള ഇന്ത്യ കളി കൈവിട്ടു എന്ന് തോന്നിപ്പിച്ചതാണ്. അവസാന മൂന്ന് ഓവറില്‍ 20 റണ്‍സാണ് ഇന്ത്യക്ക് വേണ്ടിയിരുന്നത്. അവസാനം ക്രിസീലിറങ്ങിയ രവി ബിഷ്‌ണോയ് ബൗണ്ടറികളുമായി തിലകിന് പിന്തുണ നൽകിയതോടെ ഇന്ത്യ ജയം കൈവരിച്ചു. തിലക് വര്‍മ 55 പന്തില്‍ നിന്ന് 72 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

ഇംഗ്ലണ്ടിനായി ബ്രൈഡന്‍ കാര്‍സ് മൂന്ന് വിക്കറ്റെടുത്തു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഇംഗ്ലണ്ടിന് ഇരുപത് ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ. രണ്ടാം മത്സരത്തിലും ജോസ് ബട്‌ലര് മാത്രമാണ് ഇന്ത്യന്‍ ബൗളിങ്ങിനെ പ്രതിരോധിച്ചത്.
30 പന്തില്‍ നിന്ന് 45 റണ്‍സെടുത്ത ബട്‌ലറാണ് ടോപ് സ്‌കോറര്‍. ബ്രൈഡന്‍ കാര്‍സെ 31 ഉം ജെയ്മി സ്മിത്ത് 22 ഉം റണ്‍സെടുത്തു. ഓപ്പണര്‍മാര്‍ അടക്കം മൂന്ന് പേര്‍ ഒറ്റയക്കത്തിന് മടങ്ങി. ഇന്ത്യയ്ക്കുവേണ്ടി അക്‌സര്‍ പട്ടേലും വരുണ്‍ ചക്രവര്‍ത്തിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അര്‍ഷ്ദീപ് സിങ്, ഹര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, അഭിഷേക് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

Share post:

Popular

More like this
Related

തൊടുപുഴയിൽ കാർ കത്തി ആൾ വെന്തു മരിച്ച സംഭവം; ആത്മഹത്യയെന്ന് പോലീസിൻ്റെ നിഗമനം

ഇടുക്കി: തൊടുപുഴ പെരുമാങ്കണ്ടത്ത് കാർ കത്തി ആൾ മരിച്ച സംഭവം ആത്മഹത്യയെന്ന്...

സംവിധായകൻ ഷാഫി അന്തരിച്ചു

കൊച്ചി : സംവിധായകൻ ഷാഫി (56) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന്...