പ്രചാരണത്തേക്കാൾ നെട്ടോട്ടം ഭിന്നിപ്പ് മറയ്ക്കാന്‍ ; ശോഭാ സുരേന്ദ്രന്റെ പ്രസംഗം കഴിഞ്ഞ് പ്രവർത്തകർ കൂട്ടത്തോടെ ഇറങ്ങിപ്പോയതിൽ. വിശദീകരണവുമായി സി. കൃഷ്ണകുമാര്‍

Date:

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പ്രചാരണത്തിനുള്ള നെട്ടോട്ടത്തേക്കാൾ സ്ഥാനാര്‍ത്ഥിനിർണ്ണയം തൊട്ടേ പാർട്ടിക്കകത്ത് ഉടലെടുത്ത ഭിന്നിപ്പ് മറയ്ക്കാനാണ് സ്ഥാനാർത്ഥിയും കൂട്ടരും പെടാപാടുപെടുന്നത്. ബിജെപിയുടെ പാലക്കാട് ഉപതിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ശോഭാ സുരേന്ദ്രന്റെ പ്രസംഗം കഴിഞ്ഞയുടൻ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഇറങ്ങിപോയെന്ന പ്രചരണത്തിൽ ഇപ്പോൾ  വിശദീകരണവുമായി എത്തിയിരിക്കുകയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. കണ്‍വെന്‍ഷനില്‍ ശോഭയുടെ പ്രസംഗത്തിന് ശേഷം ആളുകള്‍ ഇറങ്ങിപോയതല്ലെന്നും ഒരു കണ്‍വെന്‍ഷനിലും ആളുകള്‍ മുഴുവന്‍ സമയം ഇരിക്കാറില്ലെന്നുമാണ് കൃഷ്ണകുമാര്‍ പറഞ്ഞു വെയ്ക്കുന്നത്.

“ശോഭാ സുരേന്ദ്രനുമായി ഒരു ഭിന്നതയുമില്ല. യുവമോര്‍ച്ചയില്‍ തുടങ്ങി ഒപ്പം പ്രവര്‍ത്തിച്ചയാളാണ് ശോഭ. പാര്‍ട്ടി നിശ്ചയിക്കുന്നതിനനുസരിച്ച് അവര്‍ പ്രചരണ പരിപാടികളില്‍ പങ്കെടുക്കും. കണ്‍വെന്‍ഷനില്‍ ശോഭയുടെ പ്രസംഗത്തിന് ശേഷം ആളുകള്‍ ഇറങ്ങിപോയതല്ല. ഏത് കണ്‍വെന്‍ഷനിലാണ് ആളുകള്‍ മുഴുവന്‍ സമയം ഇരുന്നിട്ടുള്ളത്?” – കൃഷ്ണകുമാര്‍ ചോദിച്ചു

പാലക്കാട്ടെ യുഡിഎഫ് കണ്‍വെന്‍ഷന്‍ നടത്തിയത് അതിര്‍ത്തി കടന്ന് മലമ്പുഴ മണ്ഡലത്തിലാണ്. പാലക്കാട് മണ്ഡലം പോലും രാഹുല്‍ മാങ്കൂട്ടത്തിലിന് അറിയില്ല. പാലക്കാട് യുഡിഎഫിന് ആളില്ലാത്തത് കൊണ്ട് മലമ്പുഴയില്‍ പോയി കണ്‍വെന്‍ഷന്‍ നടത്തി. പാലക്കാട് സിപിഐഎം വോട്ടുകള്‍ യുഡിഎഫിന് ലഭിച്ചു എന്ന് കോണ്‍ഗ്രസില്‍ നിന്ന് വന്ന സരിന്‍ പോലും സമ്മതിച്ചു. ബിജെപിക്ക് കല്‍പ്പാത്തിയില്‍ പൂരം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. കല്‍പ്പാത്തിയിലെ വോട്ടുകള്‍ ബിജെപിയുടേതാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ‘

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...