ആശമാർക്ക് ആശ്വാസമായി ഓണറേറിയം മാനദണ്ഡങ്ങള്‍ പിന്‍വലിച്ചു

Date:

തിരുവനന്തപുരം :  35 ദിവസമായി സെക്രട്ടറിയേറ്റ് പരിസരത്ത് സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് നേരിയ ആശ്വാസം. ആശമാര്‍ക്ക് ഓണറേറിയം ലഭിക്കുന്നതിന് നിശ്ചയിച്ചിരുന്ന മാനദണ്ഡങ്ങള്‍ സർക്കാർ പിൻവലിച്ചു.

ഓണറേറിയം ലഭിക്കുന്നതിനുള്ള 10 മാനദണ്ഡങ്ങളാണ് സര്‍ക്കാര്‍ പിന്‍വലിച്ച് ഉത്തരവ് ഇറക്കിയത്.  മാനദണ്ഡങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. 

ഓണറേറിയം വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കൊപ്പം മാനദണ്ഡങ്ങള്‍ പിന്‍വലിക്കണമെന്നും ആശ വർക്കർമാർ ആവശ്യപ്പെട്ടിരുന്നു. സർക്കാരിൻ്റ മാനദണ്ഡങ്ങള്‍ സങ്കീര്‍ണമായതിനാല്‍ ലഭിക്കുന്ന ഓണറേറിയം തുച്ഛമാണെന്നാണ് ആശമാരുടെ പരാതി.

സമരം ആരംഭിച്ചതിനു ശേഷം ഓണറേറിയവും ഇന്‍സന്റീവ് കുടിശികയും സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാനദണ്ഡങ്ങള്‍ പിന്‍വലിച്ചുള്ള ഉത്തരവും വരുന്നത്.

Share post:

Popular

More like this
Related

രണ്ടാം പിണറായി സര്‍ക്കാരിന്റെ വികസന നേട്ടങ്ങൾ പങ്കുവെച്ച് മുഖ്യമന്ത്രി

കോഴിക്കോട് :രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷകത്തില്‍ വികസന പദ്ധതികള്‍ വിശദീകരിച്ച്...

ഭൂപതിവ് ചട്ടം പ്രാബല്യത്തിലേക്ക് ; ചട്ടഭേദഗതിക്ക് അംഗീകാരം നൽകാൻ യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം :  റവന്യുവകുപ്പ് തയ്യാറാക്കിയ ഭൂപതിവ് ചട്ടഭേദഗതിക്ക് അംഗീകാരം നൽകാൻ യോഗം...

മെയ് മാസത്തെ ക്ഷേമ പെൻഷൻ ‘റെഡി’ ; ഒരു മാസത്തെ കുടിശ്ശികയും

തിരുവനന്തപുരം : മെയ് മാസത്തെ ക്ഷേമ പെൻഷനായി തുക അനുവദിച്ച് സംസ്ഥാന...

കൂരിയാട് ദേശീയപാത ഇടിഞ്ഞുവീണ സംഭവം: മൂന്നംഗ വിദഗ്ധസമിതിയെ നിയോഗിച്ച് ദേശീയപാത അതോറിറ്റി

മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുവീണ സംഭവത്തിൽ അന്വേഷണത്തിനായി മൂന്നംഗ വിദഗ്ധസമിതിയെ നിയോഗിച്ച്...