‘കാട്ടിലെ മരം മുറിച്ച് കടത്തുന്ന കൊള്ളക്കാരാണ് ഇന്നത്തെ നായകൻ’; വിമർശനവുമായി പവൻ കല്യാൺ

Date:

സിനിമയിൽ നായകന്മാരെ അവതരിപ്പിക്കുന്ന രീതിയിൽ വിമർശനവുമായി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും തെലുങ്ക് സൂപ്പർതാരവുമായ പവൻ കല്യാൺ. മുമ്പൊക്കെ സിനിമകളിൽ കാടിനെ സംരക്ഷിക്കുന്നയാളായിരിക്കും നായകൻ. എന്നാൽ ഇപ്പോൾ വനംകൊള്ളക്കാരാണ് നായകന്മാർ. ഇത് തെറ്റായ സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കർണാടകയിൽനിന്ന് ആന്ധ്രാപ്രദേശ് എട്ട് കുങ്കിയാനകളെ വാങ്ങുന്നുണ്ട്. കർണാടക വനംവകുപ്പ് മന്ത്രിയുമായി ചേർന്ന് നടപ്പിലാക്കാനുദ്ദേശിക്കുന്ന ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് പവൻ കല്യാൺ വിമർശനമുന്നയിച്ചത്. തെന്നിന്ത്യൻ സിനിമകളിലെ നായകന്മാരെ അവതരിപ്പിക്കുന്ന രീതിയും അത് സമൂഹത്തിൽ എങ്ങനെ പ്രതിഫലിക്കും എന്നുമാണ് പവൻ കല്യാൺ പ്രധാനമായും സംസാരിച്ചത്

40 വർഷങ്ങൾക്ക് മുമ്പ് നായകൻ എന്നാൽ വനത്തെ സംരക്ഷിക്കുന്നവനാണ്. ഗന്ധദ ​ഗുഡിയിലെ രാജ് കുമാറിന്റെ കഥാപാത്രം അങ്ങനെയൊരു ഫോറസ്റ്റ് ഉദ്യോ​ഗസ്ഥനാണ്. എന്നാൽ ഇപ്പോൾ കാട്ടിൽനിന്ന് മരങ്ങൾ മുറിച്ചുകടത്തുന്ന വനംകൊള്ളക്കാരനാണ് നായകൻ. ഇന്നത്തെ സിനിമ എന്താണെന്ന് മനസിലാക്കാൻ എനിക്ക് കഴിയുന്നില്ല. നമ്മൾ ശരിയായ സന്ദേശമാണോ ജനങ്ങൾക്ക് നൽകുന്നത്.’- അദ്ദേഹം ചോദിച്ചു.

Share post:

Popular

More like this
Related

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ...

ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 3 മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, മരണ സംഖ്യ കൂടിയേക്കും

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും...

എറണാകുളത്തിനും യുവമുഖം; എസ്.സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....

അന്വേഷണവുമായി സഹകരിക്കുമെന്ന് നടി വിന്‍ സി ; ‘അവരുടേത് ധീരമായ നിലപാട് ‘- മന്ത്രി എം.ബി. രാജേഷ്

പാലക്കാട്: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് നടി...