പാലിയേക്കരയിൽ ടോൾ നിരക്ക് കൂട്ടി

Date:

തൃ​ശൂ​ർ : മ​ണ്ണു​ത്തി-​ഇ​ട​പ്പ​ള്ളി ദേ​ശീ​യ​പാ​ത​യി​ലെ പാ​ലി​യേ​ക്ക​ര ടോ​ൾ​പ്ലാ​സ​യി​ൽ ടോ​ൾ​നി​ര​ക്ക് വ​ർ​ദ്ധിപ്പി​ച്ചു. പു​തു​ക്കി​യ നി​ര​ക്ക് ശ​നി​യാ​ഴ്ച രാ​ത്രി 12 മു​ത​ൽ പി​രി​ച്ചു​തു​ട​ങ്ങി. രാ​ജ്യ​ത്തെ ജീ​വി​ത​നി​ല​വാ​ര​സൂ​ചി​ക അ​നു​സ​രി​ച്ചാ​ണ് ടോ​ള്‍ നി​ര​ക്ക് വ​ർ​ദ്ധിപ്പി​ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​ടെ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി. ഭാ​ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് ഒ​രു ദി​വ​സ​ത്തെ ഒ​ന്നി​ൽ കൂ​ടു​ത​ൽ യാ​ത്ര​ക്കു​ള്ള നി​ര​ക്കി​ൽ അ​ഞ്ചു​രൂ​പ വ​ർ​ധ​ന​യു​ണ്ട്. ബ​സി​നും ലോ​റി​ക്കും ഒ​ന്നി​ല്‍ കൂ​ടു​ത​ലു​ള്ള യാ​ത്ര​ക്ക് 485 രൂ​പ​യാ​ണ് പു​തു​ക്കി​യ നി​ര​ക്ക്. ഒ​രു ഭാ​ഗ​ത്തേ​ക്കു​ള്ള എ​ല്ലാ വാ​ഹ​ന​യാ​ത്ര​ക്കും നി​ല​വി​ലെ നി​ര​ക്ക് തു​ട​രും. അ​തേ​സ​മ​യം, മാ​സ​നി​ര​ക്കു​ക​ള്‍ക്ക് എ​ല്ലാ ഇ​നം വാ​ഹ​ന​ങ്ങ​ള്‍ക്കും 10 മു​ത​ല്‍ 40 രൂ​പ വ​രെ വ​ര്‍ധ​ന​യു​ണ്ട്

പു​തു​ക്കി​യ നി​ര​ക്ക്: കാ​ര്‍, ജീ​പ്പ് ഒ​രു ഭാ​ഗ​ത്തേ​ക്ക് 90 രൂ​പ, 24 മ​ണി​ക്കൂ​റി​നു​ള്ളി​ലെ ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ ട്രി​പ്പു​ക​ള്‍ക്ക് 140 രൂ​പ, ഒ​രു മാ​സ​ത്തേ​ക്ക് 2760 രൂ​പ. ചെ​റു​കി​ട വാ​ണി​ജ്യ​വാ​ഹ​ന​ങ്ങ​ള്‍ക്ക് ഒ​രു ഭാ​ഗ​ത്തേ​ക്ക് 160, ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ യാ​ത്ര​ക്ക് 240, ഒ​രു മാ​സ​ത്തേ​ക്ക് 4830. ബ​സ്, ട്ര​ക്ക് ഒ​രു ഭാ​ഗ​ത്തേ​ക്ക് 320, ഒ​ന്നി​ല്‍ കൂ​ടു​ത​ൽ യാ​ത്ര​ക്ക് 485, ഒ​രു മാ​സ​ത്തേ​ക്ക് 9660.

ബ​ഹു​ച​ക്ര ഭാ​ര​വാ​ഹ​ന​ങ്ങ​ള്‍ക്ക് ഒ​രു ഭാ​ഗ​ത്തേ​ക്ക് 515, ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ യാ​ത്ര​ക്ക് 775, ഒ​രു മാ​സ​ത്തേ​ക്ക് 15,525.

2006, 2011 വ​ർ​ഷ​ങ്ങ​ളി​ലെ ക​രാ​റു​ക​ൾ​പ്ര​കാ​ര​മു​ള്ള ടോ​ൾ നി​ര​ക്ക് ഇ​ള​വു​ക​ൾ പ​ഴ​യ​പ​ടി തു​ട​രു​മെ​ന്ന് അ​തോ​റി​റ്റി​യു​ടെ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Share post:

Popular

More like this
Related

അബുദാബിയിൽ ജങ്ക് ഫുഡ് നിരോധിച്ചു; സ്കൂളുകളിലും കാന്‍റീനുകളിലും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾനടപ്പാക്കുന്നു

വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഭക്ഷണ സേവനങ്ങൾ നൽകുന്ന സ്കൂളുകൾ ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം...

ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി

പാക്കോട് : യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട്...

‘അച്ഛന് അസുഖം വന്നപ്പോൾ ഗോമൂത്രം കുടിപ്പിച്ചു, 15 മിനുട്ട് കൊണ്ട് പനിമാറി’ ; വിചിത്രവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ

ചെന്നൈ: ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന അവകാശവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ...