ഇ പിക്ക് പകരം ടി പി ; പുതിയ എൽഡിഎഫ് കൺവീനറെ പ്രഖ്യാപിച്ച് എം വി ഗോവിന്ദൻ

Date:

തിരുവനന്തപുരം: എൽഡിഎഫ് കൺവീനറായി ടി പി രാമകൃഷ്ണനെ ചുമതലപ്പെടുത്തിയതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുന്നണിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും കൺവീനറായി തുടരുന്നതിലും ഇ പി ജയരാജന് പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം പിണറായി വിജയൻ മന്ത്രി സഭയിൽ എക്‌സൈസ്- തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു ടിപി രാമകൃഷ്ണൻ. നിയമസഭയിൽ പേരാമ്പ്ര നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ടി പി നിലവിൽ എൽഡിഎഫ് എംഎൽഎമാരുടെ ഏകോപന ചുമതലയുള്ള നേതാവ് കൂടിയാണ്.

ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച വിവാദത്തിലാണ് ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നീക്കിയത്. ഇന്നത്തെ സിപിഐഎം സംസ്ഥാന സമിതി യോഗത്തിൽ ഇ പി പങ്കെടുത്തില്ല. ഇ പി ജയരാജൻ പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ മുന്നണിക്കുള്ളിൽ നിന്നും കടുത്ത അതൃപ്തി ഉയർന്നിരുന്നു. ഇ പി നേരത്തെ കണ്ണൂരിലെ വീട്ടിലേക്കെത്തിയെങ്കിലും വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല.

ഇതോടൊപ്പം, ലൈംഗികാരോപണ വിധേയനായ എം മുകേഷ് എംഎൽഎ രാജിവയ്ക്കേണ്ടതില്ലെന്ന തീരുമാനവും എം വി ഗോവിന്ദൻ അറിയിച്ചു. മുകേഷിന്റെ രാജിയിൽ വലിയ പ്രചരണമാണ് നടക്കുന്നത്. പാർട്ടി ഇതേ പറ്റി വിശദമായി പഠിച്ചു. 16 എംപിമാരും 135 എംഎൽഎമാരും സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങളിൽ പ്രതികളാണ്. അവരാരും എംപി സ്ഥാനമോ എംഎൽഎ സ്ഥാനമോ രാജി വെച്ചിട്ടില്ല. കേരളത്തിൽ രണ്ട് എംഎൽഎമാർക്ക് എതിരെ കേസുണ്ട്. ഉമ്മൻചാണ്ടി മുതലുള്ള ആളുകളുടെ പേരിൽ കേസുണ്ട്. അവരാരും രാജി വെച്ചിട്ടില്ല. മന്ത്രിമാർ രാജി വെച്ചിട്ടുണ്ട്. അന്വേഷണത്തിൽ ഇടപെടുന്നത് ഒഴിവാക്കാനാണ് മന്ത്രിമാർ രാജി വെക്കുന്നത്. എംഎൽഎ നിരപരാധിയാണെന്ന് കണ്ടാൽ തിരിച്ചെടുക്കാൻ അവസരമില്ല. സാമാന്യ നീതിയുടെ ലംഘനമാണിത്. കേസ് അന്വേഷണത്തിൽ എംഎൽഎ ആയതുകൊണ്ട് ഒരു പരിഗണനയും നൽകേണ്ടതില്ല എന്നാണ് പാർട്ടിയുടെ നയമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

Share post:

Popular

More like this
Related

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ...

ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 3 മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, മരണ സംഖ്യ കൂടിയേക്കും

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും...

എറണാകുളത്തിനും യുവമുഖം; എസ്.സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....

അന്വേഷണവുമായി സഹകരിക്കുമെന്ന് നടി വിന്‍ സി ; ‘അവരുടേത് ധീരമായ നിലപാട് ‘- മന്ത്രി എം.ബി. രാജേഷ്

പാലക്കാട്: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് നടി...