അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ ഗുരുദ്വാരകളിലും ട്രംപിന്റെ പരിശോധന; എതിർപ്പറിയിച്ച് സിഖ് സമൂഹം

Date:

ന്യൂയോർക്ക് :  അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ ന്യൂയോർക്കിലെയും ന്യൂജഴ്സിയിലെയും ഗുരുദ്വാരകളിൽ പരിശോധന നടത്തി ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ. യുഎസിന്റെ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്മെൻ്റ് ഉദ്യോഗസ്ഥരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. സിഖ് സംഘടനകളിൽ നിന്നുള്ള ശക്തമായ എതിർപ്പ് അവഗണിച്ചു കൊണ്ടായിരുന്നു  ഉദ്യോഗസ്ഥരുടെ പരിശോധന.

‘അമേരിക്കൻ സ്കൂളുകളിലും പള്ളികളിലും അറസ്റ്റിൽനിന്നു രക്ഷതേടി ക്രിമിനലുകൾക്ക് ഇനി ഒളിച്ചിരിക്കാനാകില്ല. ട്രംപ് ഭരണകൂടം നിയമപാലകരുടെ കൈ കെട്ടിവയ്ക്കില്ല. ഇത്തരം ആളുകളിൽ കൊലപാതകികളുണ്ട്, പീഡനക്കേസ് പ്രതികളുമുണ്ട്’’ – ഡിഎച്ച്എസ് വക്താവ് അറിയിച്ചു. ബൈഡൻ ഭരണകൂടം നേരത്തേ പള്ളികൾ പോലുള്ള ഇടങ്ങളിൽ പരിശോധന നടത്തുന്നത് ഒഴിവാക്കിയിരുന്നു. 

അതിനിടെ, ട്രംപിന്റെ നീക്കത്തിൽ ആശങ്ക രേഖപ്പെടുത്തി യുഎസിലെ സിഖ് അമേരിക്കൻ ലീഗൽ ഡിഫൻസ് ആൻഡ് എഡ്യുക്കേഷൻ ഫണ്ട് (എസ്എഎൽഡിഇഎഫ്) ആശങ്ക രേഖപ്പെടുത്തി. ആരാധനാകേന്ദ്രങ്ങളിൽ നടത്തുന്ന ഇത്തരം പരിശോധനകളിൽ ആശങ്കയുണ്ടെന്ന് എസ്എഎൽഡിഇഎഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കിരൺ കൗർ ഗിൽ പറഞ്ഞു.

Share post:

Popular

More like this
Related

മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെതിരായ പരാതി പേഴ്സണൽ കാര്യമന്ത്രാലയത്തിന് കൈമാറി നിയമ മന്ത്രാലയം

ന്യൂഡൽഹി : സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരായ പരാതി...

ഉപരാഷ്ട്രപതിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തി; ജഗ്ദീപ് ധൻഖറിനെതിരെ വിമർശനവുമായി കപിൽ സിബൽ

ന്യൂഡൽഹി : സുപ്രീം കോടതിയുടെ സമീപകാല വിധിയെ വിമർശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ്...

കള്ളപ്പണ കേസിൽ ജഗൻ റെഡ്ഡിയുടെ 27.5 കോടി രൂപയുടെ ഓഹരികൾ കണ്ടുകെട്ടി ഇഡി

ഹൈദരാബാദ് : ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ...

കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം

കോന്നി : കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലു വയസ്സുകാരന്...