ഇന്ത്യയിൽ രണ്ട് പുതിയ കോവിഡ് വകഭേദങ്ങൾ കൂടി കണ്ടെത്തി ; അപകട സാദ്ധ്യത നിരീക്ഷിച്ച് ലോകാരോഗ്യ സംഘടന

Date:

ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡ് -19 വ്യാപനം വർദ്ധിക്കുന്നതിനിടെ രണ്ട് പുതിയ വകഭേദങ്ങൾ കൂടി കണ്ടെത്തി കേന്ദ്ര സർക്കാർ ഏജൻസിയായ ഇന്ത്യൻ SARS-CoV-2 ജീനോമിക്സ് കൺസോർഷ്യം (ഇൻസാകോഗ്). ലഭ്യമായ വിവരങ്ങളനുസരിച്ച് രാജ്യത്തെ നിരവധി നഗരങ്ങളിൽ രേഖപ്പെടുത്തിയ കോവിഡ് കേസുകളിൽ ഈ രണ്ട് പുതിയ വകഭേദങ്ങളുടെ സാന്നിദ്ധ്യമുണ്ട്. ഈ വകഭേദങ്ങൾക്ക് NB.1.8.1 എന്നും LF.7 എന്നുമാണ് വിളിപ്പേര്. ഏപ്രിലിൽ തമിഴ്നാട്ടിൽ NB.1.8.1 ന്റെ ഒരു കേസ് തിരിച്ചറിഞ്ഞു. മെയ് മാസത്തിൽ ഗുജറാത്തിൽ LF.7 വേരിയന്റിന്റെ നാല് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

ലോകാരോഗ്യ സംഘടന (WHO) LF.7 ൻ്റേയും NB.1.8 ൻ്റെയും അനന്തരഫലങ്ങൾ നിരീക്ഷിട്ടുകൊണ്ടിരിക്കുകയാണ്. നിലവിൽ, ആശങ്കാജനകമായ വകഭേദങ്ങളിലല്ല ഈ രണ്ടിനേയും ഉൾപ്പെടുത്തിയിട്ടുള്ളത്. പക്ഷെ, ഈ വകഭേദങ്ങൾ ചൈനയിലും ഏഷ്യയുടെ ചില ഭാഗങ്ങളിലും കോവിഡ് കേസുകളുടെ വർദ്ധനവിന് കാരണമാകുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്.

ഇന്ത്യയിൽ പ്രബലമായ വകഭേദം ഇപ്പോഴും JN.1തന്നെ.  പരിശോധിച്ച സാമ്പിളുകളിൽ 53 ശതമാനവും ഈ വകഭേദത്തിൽ പെടുന്നവയാണ്. കൂടാതെ, BA.2 (26 ശതമാനം) മറ്റ് ഒമിക്രോൺ ഉപവംശങ്ങൾ (20 ശതമാനം) എന്നിവയുമുണ്ട്.

NB.1.8.1 ആഗോളതലത്തിൽ പൊതുജനാരോഗ്യ അപകടസാധ്യത കുറവാണെന്ന് WHO വിലയിരുത്തുന്നുണ്ടെങ്കിലും, അതിൽ A435S, V445H, T478I എന്നീ സ്പൈക്ക് പ്രോട്ടീൻ മ്യൂട്ടേഷനുകൾ ഉള്ളതിനാൽ  മുൻ വകഭേദങ്ങളെ അപേക്ഷിച്ച് പെട്ടെന്ന് പകരാനും അപകട സാദ്ധ്യതയും വർദ്ധിപ്പിക്കുമെന്നാണ് പറയുന്നത്.

മെയ് 19 വരെ ഇന്ത്യയിൽ 257 സജീവ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവ്വീസസിന്റെ അദ്ധ്യക്ഷതയിൽ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, ഐസിഎംആർ, മറ്റ് ആരോഗ്യ സ്ഥാപനങ്ങൾ എന്നിവയിലെ വിദഗ്ധരുടെ പങ്കാളിത്തത്തിൽ ഒരു അവലോകന യോഗം അടുത്തിടെ നടനിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ 23 പുതിയ കേസുകളും ആന്ധ്രാപ്രദേശിൽ നാല് കേസുകളും തെലങ്കാനയിൽ ഒരു കേസും സ്ഥിരീകരിച്ചു.

ജനുവരി മുതൽ ഇന്നുവരെ മഹാരാഷ്ട്രയിൽ 7,144 പരിശോധനകൾ നടത്തിയതിൽ 257 പേർക്ക് പോസിറ്റീവ് ആയി. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 93 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ മുംബൈയിലാണ്. മുംബൈ: 47 പൂനെ: 30 നവി മുംബൈ: 7 താനെ: 3 നാഗ്പൂർ: 6 എന്നിങ്ങനെയാണ് നിലവിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് നിലവിൽ 166 സജീവ കോവിഡ് രോഗികളുണ്ട്. ഈ വർഷം മഹാരാഷ്ട്രയിൽ നാല് കൊവിഡ് സംബന്ധമായ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അവരെല്ലാം മറ്റ് ഗുരുതരമായ രോഗങ്ങൾ കൂടി ഉള്ളവരായിരുന്നു. താനെയിലെ ഛത്രപതി ശിവാജി മഹാരാജ് ആശുപത്രിയിൽ പ്രമേഹ കീറ്റോഅസിഡോസിസ് ബാധിച്ച 21 വയസ്സുള്ള ഒരു പുരുഷനാണ് അടുത്തിടെ മരണപ്പെട്ടത്.
മുൻ മരണങ്ങളിൽ നെഫ്രോട്ടിക് സിൻഡ്രോം, കാൻസർ, സെറിബ്രോവാസ്കുലർ രോഗം എന്നിവയുള്ള രോഗികളാണ് ഉൾപ്പെട്ടിരുന്നത്.

കഴിഞ്ഞ 20 ദിവസത്തിനിടെ ക്രമാനുഗതമായി കോവിഡ് വ്യാപനം കൂടുന്ന ബെംഗളൂരുവിൽ ഒമ്പത് മാസം പ്രായമുള്ള ഒരു കുഞ്ഞിനും പോസിറ്റീവ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ 38 സജീവ കേസുകളിൽ 32 എണ്ണവും ബെംഗളൂരുവിലാണ്. വൈറ്റ്ഫീൽഡിലെ ആസ്റ്റർ ആശുപത്രിയിൽ മെയ് 17 ന് പോസിറ്റീവ് സ്ഥിരീകരിച്ച 84 വയസ്സുള്ള ഒരു രോഗി മരിച്ചു. തൊട്ടടുത്ത സംസ്ഥാനമായ കേരളത്തിലാകട്ടെ, മെയ് മാസത്തിൽ മാത്രം  273 കേസുകൾ റിപ്പോർട്ട് ചെയ്തു.

ശനിയാഴ്ച കേന്ദ്ര ആരോഗ്യ സെക്രട്ടറി ദേശീയ സ്ഥിതിഗതികൾ അവലോകനം ചെയ്തു. കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മിക്ക കേസുകളും നേരിയ തോതിൽ മാത്രമുള്ളതും വീട്ടിൽ പരിചരണം നൽകുന്നതുമാണെന്ന് മന്ത്രാലയം അറിയിച്ചു.

Share post:

Popular

More like this
Related

മഴ കനത്തു : സംസ്ഥാനത്ത്  ഇന്ന് പൊലിഞ്ഞത് അഞ്ച് ജീവനുകള്‍; എങ്ങും വ്യാപക നാശനഷ്ടങ്ങൾ

കൊച്ചി: സംസ്ഥാനത്ത് കാലവര്‍ഷം കനത്തു. മിക്കയിടങ്ങളിലും നാശനഷ്ടങ്ങൾ. മഴക്കെടുതിയില്‍ ഇന്ന് അഞ്ച്...

മഴ : 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് 26 ന് അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ...

24 മണിക്കൂറിനകം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും ; നിലമ്പൂര്‍ തിരിച്ചുപിടിക്കുമെന്ന് വി ഡി സതീശന്‍

കൊച്ചി: നിലമ്പൂരില്‍ 24 മണിക്കൂറിനകം യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി...

വെഞ്ഞാറമ്മൂട് കൂട്ടകൊലപാതക കേസ് പ്രതി ജയിലിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചു ; ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ 

തിരുവനന്തപുരം : വെഞ്ഞാറമ്മൂട് കൂട്ടകൊലപാതക കേസിലെ പ്രതി അഫാൻ പൂജപ്പുര ജയിലിൽ...