കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ടുലക്ഷം രൂപവരെ വിലവരുന്ന 14 അപൂര്‍വ്വയിനം പക്ഷികളുമായി രണ്ടുപേര്‍ പിടിയില്‍. തായ് എയര്‍വേയ്സിൽ എത്തിയ തിരുവനന്തപുരം സ്വദേശികളായ ശരത്, ബിന്ദു എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്.
പ്രാഥമിക നിരീക്ഷണത്തിൽ സംശയം തോന്നിയതിനെത്തുടര്‍ന്നാണ് ഇരുവരുടേയും ബാഗേജ് സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയത്. തുടര്‍ന്നാണ് വേഴാമ്പലുകളുള്‍പ്പെടെയുള്ള പക്ഷികളെ കണ്ടെത്തിയത്. തായ്ലാൻ്റിൽ നിന്നും കൊണ്ടുവന്ന പക്ഷികള്‍ക്ക്
25,000 മുതല്‍ രണ്ടുലക്ഷം രൂപവരെ വിലവരും.
75,000 രൂപ പ്രതിഫലത്തിനാണ് തങ്ങൾ പക്ഷികളെ കടത്തിയതെന്നാണ് പിടിയിലായവര്‍ മൊഴി നല്‍കിയിട്ടുള്ളത്. പക്ഷികളെ ആര്‍ക്കാണ് കൈമാറാനിരുന്നതെന്നത് അടക്കമുള്ള കാര്യങ്ങള്‍ വനംവകുപ്പും കസ്റ്റംസും ചേര്‍ന്ന് പരിശോധിക്കും. പക്ഷികളെ തായ്‌ലൻഡിലേക്കുതന്നെ തിരിച്ചയക്കാനുള്ള നടപടികളാണ് നടന്നുവരുന്നത്.