യെമന്‍ പൗരന്മാരായ രണ്ട് പേരെ കടലിൽ കാണാതായി ; കേരളം കാണാനെത്തിയതായിരുന്നു ഒമ്പത് പേരടങ്ങുന്ന വിദ്യാര്‍ത്ഥിസംഘം

Date:

കൊച്ചി : എറണാകുളം ഞാറയ്ക്കല്‍ വളപ്പില്‍ ബീച്ചിൽ കുളിക്കാനിറങ്ങിയ യെമന്‍ പൗരന്മാരായ രണ്ട് പേരെ കാണാതായി. ജുബ്രാന്‍, അബ്ദുള്‍ സലാം എന്നിവരെയാണ് കാണാതായത്. ഒമ്പത് പേരടങ്ങുന്ന യെമന്‍ വിദ്യാര്‍ത്ഥിസംഘം കേരളം കാണാനെത്തിയതായിരുന്നു. കോയമ്പത്തൂരിലെ രത്നം കോളേജിലെ വിദ്യാര്‍ത്ഥികളായ ഇവര്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് വളപ്പിൽ ബീച്ചിൽ കുളിക്കാനിറങ്ങിയത്.

പ്രക്ഷുബ്ധമായ കാലവസ്ഥ ആയതിനാല്‍ കടലിലിറങ്ങരുതെന്ന് മത്സ്യത്തൊഴിലാളികള്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞിരുന്നു. എന്നാല്‍ ഭാഷാപരമായ പ്രശ്‌നങ്ങള്‍ ഉള്ളതിനാലാകാം ഇവര്‍ക്ക് കാര്യം മനസ്സിലായില്ലെന്ന് വാര്‍ഡ് മെമ്പര്‍ പറഞ്ഞു.
കോസ്റ്റ്ഗാര്‍ഡും നാവികസേനയും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തുന്നുണ്ട്. പ്രദേശത്ത് മുമ്പും നിരവധി ആളുകളെ കടലില്‍ കാണാതായിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. 

Share post:

Popular

More like this
Related

ജനനനിരക്ക് കുറയുന്നതിൽ ആശങ്ക; രണ്ട് കുട്ടികൾ നയം നിർത്തലാക്കാനൊരുങ്ങി വിയറ്റ്നാം

ഹനോയ് : വിയറ്റ്നാമിൽ ജനനനിരക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന ഒരു കുടുംബത്തിന്...

‘ബി.ജെ.പിയും കോൺഗ്രസും രഹസ്യസഖ്യത്തിൽ’; ഇന്ത്യ മുന്നണി വിട്ട് ആം ആദ്മി പാർട്ടി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ നിന്ന് പിന്മാറി ആം ആദ്മി പാർട്ടി. 2024...