തിരിച്ചടിയില്‍ അന്തംവിട്ട് ഉദ്ധവ് താക്കറെ ;’മഹാരാഷ്ട്ര എന്നോടിത് ചെയ്തുവെന്ന് വിശ്വസിക്കാനാവുന്നില്ല’

Date:

മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ അന്തംവിട്ട് തലപൊകഞ്ഞിരിക്കുകയാണ്  ശിവസേന നേതാവ് ഉദ്ധവ് താക്കറെ. വോട്ട് സുനാമിയുണ്ടാക്കാന്‍ മഹായുതി സഖ്യം എന്താണ് ചെയ്തതെന്നാണ് അദ്ദേഹം ഇപ്പോൾ ആലോചിക്കുന്നത്. തൻ്റെ സന്ദേഹം മാധ്യമങ്ങളോട്  പങ്കുവെക്കുകയും ചെയ്തു.  തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ഉദ്ദവ് താക്കറെ മാധ്യമങ്ങളോട് പ്രതികരിച്ചത്.

”മഹാരാഷ്ട്ര ഇത് എന്നോട് ചെയ്തുവെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല.” –  തെരഞ്ഞെടുപ്പില്‍ ശിവസേനയെ പിന്തുണച്ച ജനങ്ങള്‍ക്ക് നന്ദി പറയുന്നതിനിടയിലും പരാജയത്തിൻ്റെ സങ്കടം അദ്ദേഹം മറച്ചുവെച്ചതുമില്ല. ”മഹാരാഷ്ട്രയിൽ എന്‍ഡിഎ തരംഗമല്ല, വോട്ടിന്റെ സുനാമി ഉണ്ടായതായാണ് മനസ്സിലാവുന്നത്. എന്നാല്‍ ഇത്തരമൊരു ജനവിധിയുണ്ടാവാന്‍ അവര്‍ എന്താണ് ചെയ്തതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ” – അദ്ദേഹം പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മഹാവികാസ് അഘാഡി സഖ്യം വലിയ മുന്നേറ്റമുണ്ടാക്കിയിരുന്നു. വെറും നാല് മാസം മാത്രമേ പിന്നിട്ടുള്ളൂ, എങ്ങനെയാണ് കാര്യങ്ങള്‍ ഇത്രയും മാറിമറിഞ്ഞത് എന്ന് അദ്ദേഹം ചോദിച്ചു. കാര്‍ഷിക പ്രശ്‌നങ്ങളും തൊഴിലില്ലായ്മയും വലിയ പ്രതിസന്ധിയായ സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇങ്ങനെയൊരു വോട്ട് സുനാമി ഉണ്ടാക്കാന്‍ ഈ പ്രശ്‌നങ്ങളെ എന്‍ഡിഎ പരിഗണിച്ചിട്ടുണ്ടോ എന്നുപോലും സംശയമാണെന്നും താക്കറെ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന മഹായുതി സഖ്യം  288ല്‍ 234 സീറ്റുകൾ നേടി വമ്പൻ വിജയമാണ് കരസ്ഥമാക്കിയത്. അതേസമയം, 48 സീറ്റുകളിൽ മാത്രമാണ്
മഹാവികാസ് അഘാഡിക്ക് നേട്ടമുണ്ടാക്കാനായത്. ഇതിൽ ഉദ്ധവ് താക്കറെ വിഭാഗം ശിവസേന സ്ഥാനാര്‍ത്ഥികള്‍ക്ക് 20 സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...