തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തിന് ന്യായമായ പരിഗണന കിട്ടിയില്ലെന്ന് ധനമന്ത്രി കെഎന്‍ബാലഗോപാല്‍. സംസ്ഥാന സർക്കാരുകളോട് കേന്ദ്രം തുല്യ നീതി കാണിച്ചില്ല. കണക്കുകളാണ് സംസാരിക്കുന്നത് രാഷ്ട്രീയമല്ല. സംസ്ഥാനങ്ങൾക്കുള്ള വിഹിതത്തിൽ കേരളത്തിന് കഴിഞ്ഞ തവണ കിട്ടേണ്ടത് 73000 കോടിയാണ്. പക്ഷെ കിട്ടിയത് 33000 കോടി മാത്രമാണ്.
വയനാടിന് പാക്കേജ് ഒന്നും പറഞ്ഞില്ല. വിഴിഞ്ഞത്തെ പറ്റി ഒന്നു പറഞ്ഞില്ല.
സംസ്ഥാനങ്ങൾക്കുള്ള വീതം വെയ്പ്പിൽ വലിയ അന്തരം ഉണ്ട്. കേരളത്തിന് ഒരു പരിഗണനയും കിട്ടുന്നില്ല. വയനാടിനേയും വിഴിഞ്ഞത്തേയും അവഗണിച്ചത് ദുഖകരമാണ്. ഇതില്‍ പ്രതിഷേധം ഉണ്ട്. കാർഷിക മേഖലക്ക് വലിയ തിരിച്ചടിയാണ്. ന്യായവില ഉറപ്പിക്കാൻ പോലും സംവിധാനം ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി