(Photo Courtesy: PTI)
ന്യൂഡൽഹി : 2024-25 കേന്ദ്ര ബജറ്റിൽ ആദായ നികുതിയില്‍ വന്‍ ഇളവുകൾ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമൻ. 12 ലക്ഷം രൂപവരെ വരുമാനമുള്ളവരെ പൂര്‍ണ്ണമായും ആദായനികുതി ബാദ്ധ്യതയില്‍ നിന്ന് ഒഴിവാക്കി. 75,000 രൂപയുടെ സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ കൂടി ചേരുമ്പോള്‍ 12.75 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി നല്‍കേണ്ടതില്ല. നിലവില്‍ ഏഴ് ലക്ഷം രൂപവരെയുള്ളവര്‍ക്കായിരുന്നു ഈ ആനുകൂല്യം.
12 ലക്ഷം രൂപയില്‍ കൂടുതലാണ് വാര്‍ഷിക വരുമാനമെങ്കില്‍ പുതിയ നികുതി വ്യവസ്ഥ അനുസരിച്ച് സ്ലാബ് സമ്പ്രദായത്തിൽ നികുതി നല്‍കേണ്ടിവരും. അതായത് 12 ലക്ഷത്തിന് മുകളില്‍ വരുമാനം കൂടിയാല്‍ സ്ലാബ് അടിസ്ഥാനത്തില്‍ നികുതി ബാദ്ധ്യതവരുമെന്ന് ചുരുക്കം. നാല് ലക്ഷം രൂപവരെ നികുതിയില്ല. നാല് മുതല്‍ എട്ട് ലക്ഷം വരെ 5 ശതമാനവും എട്ട് മുതല്‍ 12 ശതമാനംവരെ 10 ശതമാനവും 12 മുതല്‍ 16 ലക്ഷംവരെ 15 ശതമാനവും 16 മുതല്‍ 20 ലക്ഷംവരെ 20 ശതമാനവും 20 ലക്ഷം മുതൽ മുതല്‍ 24 ലക്ഷംവരെ 25 ശതമാനവും അതിന് മുകളില്‍ 30 ശതമാനവുമാണ് നികുതി അടയ്ക്കേണ്ടി വരും.
12 ലക്ഷത്തിന് മുകളിലാണ് വാര്‍ഷിക വരുമാനമെങ്കില്‍ സ്ലാബ് ബാധകമാകും. സ്ലാബ് ഉയര്‍ത്തിയതിനാല്‍ നിലവിലുള്ള നികുതി ബാദ്ധ്യതയില്‍ ഈ വിഭാഗക്കാര്‍ക്കും നേട്ടമുണ്ടാകും. അതായത്, 16 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നിലവില്‍ 1.70 ലക്ഷം രൂപയാണ് നികുതി നല്‍കേണ്ടത്. പുതിയ സ്ലാബ് പ്രകാരം 1.20 ലക്ഷം രൂപയായി അത് കുറയും. അതായത് 50,000 രൂപയുടെ നേട്ടം. 20 ലക്ഷം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 90,000 രൂപയുടെയും 24 ലക്ഷം വരുമാനക്കാര്‍ക്ക് 1.10 ലക്ഷത്തിന്റെയും ആനുകൂല്യം ലഭിക്കും.