കേരളത്തിലെ സർവ്വകലാശാലാ കാംപസുകൾ വിദേശത്ത് തുറക്കും

Date:

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാംപസുകൾ വിദേശത്ത് തുറക്കാൻ അവസരം തേടി സർക്കാർ. ഓവർസീസ് സെന്ററുകൾ തുടങ്ങാൻ യു.ജി.സി. അനുവദിച്ച സാഹചര്യത്തിലാണ് നീക്കം. ആദ്യ ലക്ഷ്യം ഗൾഫ് രാജ്യങ്ങളായിരിക്കും. ഉന്നതവിദ്യാഭ്യാസത്തിൽ വിദേശ വിദ്യാർത്ഥികളെ ആകർഷിക്കാനും ഇവിടെയുള്ളവരെ പിടിച്ചുനിർത്താനും ലക്ഷ്യമിട്ട് ‘സ്റ്റഡി ഇൻ കേരള’ പദ്ധതിയും പ്രഖ്യാപിച്ചു

ബ്രാൻഡ് വാല്യു വർദ്ധിപ്പിക്കാനാവുന്നവിധം മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാംപസുകൾ സ്ഥാപിക്കാൻ നടപടിയെടുക്കുമെന്ന് മന്ത്രി ആർ. ബിന്ദു പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതിനുള്ള ആശയരൂപവത്കരണത്തിനായി ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് സംഘടിപ്പിക്കും.

സ്റ്റഡി ഇൻ കേരള പദ്ധതിയുടെ ഭാഗമായി സ്വകാര്യമേഖലയുമായി സഹകരിച്ച് വിദേശ വിദ്യാർത്ഥികൾക്കായി മികച്ച പാർപ്പിട സൗകര്യമൊരുക്കും. അന്താരാഷ്ട്രസ്ഥാപനങ്ങളുമായി ഗവേഷണസഹകരണം കൂട്ടും. മൂന്നാംലോകരാജ്യങ്ങളിലെ വിദ്യാർത്ഥികളെ ആകർഷിക്കാൻ പ്രത്യേകപദ്ധതി തയ്യാറാക്കും.

സ്വയംഭരണ പദവിയോടെ ഏഴ് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് മന്ത്രിയറിയിച്ചു. ഇതിനായി 11.4 കോടിയുടെ ഭരണാനുമതി നൽകി. ഉന്നതവിദ്യാഭ്യാസത്തിലെ അധ്യാപക-അനധ്യാപക-ഗവേഷക വിദ്യാർഥി പരിശീലനവും പാഠ്യപദ്ധതി രൂപകല്പനയും ലക്ഷ്യമിട്ടാണ് ഒരുകേന്ദ്രം.

ഇതിന് കാലിക്കറ്റ് സർവകലാശാലയാണ് പരിഗണനയിൽ. ശാസ്ത്രഗവേഷണം-കുസാറ്റ്, കേരളീയ സംസ്കാരം-മൂന്നാർ, സ്റ്റാർട്ടപ്പ്-കേരള സർവകലാശാല, തദ്ദേശീയ ജനതയുടെ വിദ്യാഭ്യാസം-വയനാട്, ലിംഗസമത്വ പഠനം-കണ്ണൂർ, ഭാഷാപഠനം-കാലടി, മലയാളം സർവകലാശാലകൾ എന്നിങ്ങനെയാണ് മറ്റുകേന്ദ്രങ്ങൾ തുടങ്ങാൻ ലക്ഷ്യമിടുന്നത്.

Share post:

Popular

More like this
Related

ചാനല്‍ ചര്‍ച്ചയിൽ മതവിദ്വേഷ പരാമർശം ; കോടതിയില്‍ കീഴടങ്ങി പി സി ജോർജ്

കൊച്ചി : ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമർശ കേസില്‍ കോടതിയില്‍ കീഴടങ്ങി...

ബോംബ്ഭീഷണി: ന്യൂയോർക്ക് – ഡൽഹി വിമാനം റോമിലേക്ക് വഴിതിരിച്ചുവിട്ടു

ന്യൂയോർക്ക് :  ന്യൂയോർക്കിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള അമേരിക്കൻ എയർലൈൻസിന്റെ വിമാനം റോമിലേക്ക്...

വിരാട് കോലി 100 നോട്ട് ഔട്ട്! ചാമ്പ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ സെമിയിലേക്ക്

ദുഃബൈ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ വിരാട് കോലി തൻ്റെ 51-ാം സെഞ്ചുറി പൂർത്തിയാക്കി...