പുന്നമടക്കായൽ വീണ്ടും ആവേശത്തിരയിൽ; നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബർ 28ന്

Date:

ആലപ്പുഴ: അനിശ്ചിതത്വത്തിനൊടുവിൽ പുന്നമടക്കായലിൽ വീണ്ടും ആവേശത്തിരയിളകും. 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളി സെപ്റ്റംബർ 28 ശനിയാഴ്ച പുന്നമടക്കായലില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഈ മാസം 28ന് ജലമേള നടത്താൻ മുഖ്യമന്ത്രി അനുമതി നല്‍കിയതായി മന്ത്രി പി പ്രസാദ് യോഗത്തില്‍ അറിയിക്കുകയായിരുന്നു. വള്ളം കളി നടത്തുന്നതിലെ അനിശ്ചിതത്വം ബോട്ട് ക്ലബ്ബുകളുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ സാംസ്കാരിക പരിപാടികളോ മറ്റു ആഘോഷങ്ങളോ ഇല്ലാതെ വള്ളംകളി മാത്രമായിട്ടായിരിക്കും നടത്തുക.

വള്ളംകളി ഈ മാസം 28ന് നടത്തണമെന്നാവശ്യപ്പെട്ട് വള്ളംകളി സംരക്ഷണ സമിതി ഇന്നലെ കളക്ടർക്ക് നിവേദനം നൽകിയിരുന്നു. എൻടിബിആര്‍ സൊസൈറ്റി യോഗം വിളിച്ച് എത്രയും വേഗം തീരുമാനം എടുക്കും എന്ന് കളക്ടര്‍ വള്ളംകളി സംരക്ഷണ സമിതിയ്ക്ക് കളക്ടര്‍ ഉറപ്പു നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്ന് വൈകിട്ട് യോഗം ചേര്‍ന്ന് 28ന് തന്നെ വള്ളം കളി നടത്താൻ തീരുമാനിച്ചത്. തീയതി പ്രഖ്യാപനത്തിനൊപ്പം സിബിഎൽ (ചാമ്പ്യൻസ് ബോട്ട് ലീഗ്) നടത്തണം, ഗ്രാൻഡ് തുക വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും സംരക്ഷണ സമിതി മുന്നോട്ട് വെച്ചിരുന്നു.

Share post:

Popular

More like this
Related

ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്ക് കയർ

തിരുവനന്തപുരം : പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ.  ഗ്രീഷ്മയ്ക്കെതിരെ...

സത്യപ്രതിജ്ഞക്ക് മുൻപെ സുപ്രധാന പ്രഖ്യാപനങ്ങളുമായി ട്രംപ് ; ഒപ്പു വെക്കുന്ന 100 എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ടിക് ടോക് സംരക്ഷണവും

വാഷിംങ്ടൺ : സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക്  മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ  സുപ്രധാന പ്രഖ്യാപനങ്ങളുമായി...

ഡൊണൾഡ് ട്രംപ് ഇന്ന് പ്രസിഡൻ്റായി സ്ഥാനമേൽക്കും ; ചടങ്ങുകൾ ക്യാപിറ്റോൾ മന്ദിരത്തിൽ

വാഷിംങ്ടൺ: അമേരിക്കയുടെ നാല്പത്തിയേഴാമത്തെ പ്രസിഡന്റ് ആയി ഡൊണൾഡ് ട്രംപ് തിങ്കളാഴ്ച സ്ഥാനമേൽക്കും. ഇന്ത്യൻ...