ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിൽ യുഎസിന് പങ്കില്ല, നടപ്പായത് ജനങ്ങളുടെ തീരുമാനം: വൈറ്റ് ഹൗസ്

Date:

വാഷിങ്ടൻ∙ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിൽ യുഎസിന് പങ്കില്ലെന്ന് വൈറ്റ് ഹൗസ്. യുഎസിന് എതിരായ വാർത്തകൾ വസ്തുതാ വിരുദ്ധമാണ്. ബംഗ്ലദേശിലെ ജനങ്ങളുടെ തീരുമാനമാണ് നടപ്പായതെന്നും വൈറ്റ് ഹൗസ് വിശദീകരിച്ചു.

‘ബംഗ്ലദേശ് കലാപത്തിൽ ഞങ്ങൾക്ക് യാതൊരു പങ്കുമില്ല. ഈ സംഭവങ്ങളിൽ യുഎസ് സർക്കാർ ഉൾപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകൾ‌ തെറ്റാണ്.’’– വൈറ്റ് ഹൗസ് വക്താവ് കരീൻ ജീൻ-പിയറി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബംഗ്ലദേശ് സർക്കാരിന്റെ ഭാവി നിർണയിക്കേണ്ടത് അവിടുത്തെ ജനതയാണെന്നും അദ്ദേഹം പറഞ്ഞു.

തന്നെ പുറത്താക്കുന്നതിൽ യുഎസിന് പങ്കുണ്ടെന്ന് ഷെയ്ഖ് ഹസീന ആരോപിച്ചതായി ചില ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തന്റെ അടുത്ത കൂട്ടുകാർ വഴിയാണ് ഹസീന ഇക്കാര്യം അറിയിച്ചതെന്നായിരുന്നു പത്രങ്ങളുടെ വിശദീകരണം. എന്നാൽ ഹസീന അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന വിശദീകരണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. അതേസമയം, ഹസീനയുടെ നാലാം തിരഞ്ഞെടുപ്പ് വിജയം സ്വതന്ത്രവും നീതിയുക്തവുമല്ലെന്ന നിലപാട് നേരത്തെ യുഎസ് സ്വീകരിച്ചിരുന്നു

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....