Photo Courtesy: AP
വാഷിങ്ടണ്‍: യു.എസിലെ സ്‌കൂളിലുണ്ടായ വെടിവെയ്പ്പില്‍ നാലുപേര്‍ മരിച്ചു. മുപ്പതുപേര്‍ക്ക് പരിക്കേറ്റു. ജോര്‍ജിയയിലെ അപ്പലാച്ചി ഹൈസ്‌കൂളിലാണ് വെടിവെയ്പുണ്ടായത്. അക്രമിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവില്‍ നിയന്ത്രണവിധേയമാണ് സ്ഥിതി. അക്രമത്തെത്തുടര്‍ന്ന് സ്‌കൂളിന് ഉച്ചയ്ക്ക് അവധി നൽകി.
സംഭവത്തെ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ അപലപിച്ചു. വിവേകശൂന്യമായ തോക്ക് ആക്രമണം കാരണം ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കായി ജിലും ഞാനും വിലപിക്കുന്നു.
അതിജീവിച്ചവര്‍ക്കൊപ്പമുണ്ടാവുമെന്നും ബൈഡന്‍ പറഞ്ഞു. രാവിലെ പത്തരയോടെയായിരുന്നു ആക്രമണം. ഉടന്‍തന്നെ എന്‍ഫോഴ്‌സ്‌മെന്റ്, ഫയര്‍/ ഇ.എം.എസ്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
REUTERS/Elijah Nouvelage
കഴിഞ്ഞ ഒരു ദശാബ്ദമായി സ്‌കൂളുകളും കോളേജുകളും ലക്ഷ്യമിട്ട് നിരവധി വെടിവെയ്പ്പ് സംഭവങ്ങളാണ് യു.എസിലുണ്ടായത്. 2007-ല്‍ വിര്‍ജീനിയയില്‍ മുപ്പതിലധികം പേരാണ്
വെടിവെയ്പ്പില്‍ മരിച്ചത്. ആയുധങ്ങള്‍ കൈവശംവയ്ക്കാനും സൂക്ഷിക്കാനും അനുവദിക്കുന്ന യു.എസ്. നിയമങ്ങളില്‍ പുനര്‍വിചിന്തനം നടത്തേണ്ടതിലേക്കുള്ള
ചർച്ചക്കും സംഭവം വഴിവെച്ചു.