വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ എത്തും. നാല് ദിവസത്തെ സന്ദർശനത്തിനായാണ് വാൻസ് എത്തുന്നത്. ഇന്ത്യന്‍ വംശജയായ ഉഷ വാന്‍സും മക്കളായ ഇവാൻ, വിവേക്, മിരാബെല്‍ എന്നിവരും ജെ ഡി വാൻസിനൊപ്പമുണ്ടാകും.
നാളെ രാവിലെ പാളം എയർപോർട്ടിൽ എത്തുന്ന അദ്ദേഹത്തെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥർ സ്വീകരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നാളെ വൈകീട്ട് കൂടിക്കാഴ്ച നടത്തുന്ന വാൻസ് അത്താഴവിരുന്നിലും പങ്കെടുക്കും.
വ്യാപാരം, താരിഫ് ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും. ഇരു രാജ്യങ്ങൾക്കും ഇടയിലെ ഉഭയകക്ഷി സൗഹൃദം കൂടുതൽ ശക്തിപ്പെടുത്താൻ ഈ ഉന്നത തല സംഘത്തിന്റെ സന്ദർശനം കൊണ്ട് സാധിക്കുമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതീക്ഷ. ഔദ്യോഗിക പരിപാടികള്‍ക്ക് പുറമേ, ഇന്ത്യയുടെ ചരിത്ര പ്രധാന കേന്ദ്രങ്ങളായ ജയ്പൂര്‍, ആഗ്ര തുടങ്ങിയവ വാന്‍സും കുടുംബവും സന്ദര്‍ശിക്കും