വി. ജോയ് വീണ്ടും തിരുവനന്തപുരം ജില്ലാ സെക്രട്ടറി; കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങൾ

Date:

തിരുവനന്തപുരം: തിരുവനന്തപുരം സി.പി.എം ജില്ലാ സെക്രട്ടറിയായി വി. ജോയ് എംഎല്‍എയെ വീണ്ടും തെരഞ്ഞെടുത്തു. കോവളത്ത് നടന്ന ജില്ലാ സമ്മേളനത്തില്‍ ഐകകണ്‌ഠ്യേനയുള്ള തെരഞ്ഞെടുപ്പിലാണ് ജോയ് വീണ്ടും ജില്ലാ സെക്രട്ടറി പദവിയിലെത്തിയത്.

46 അംഗ ജില്ലാ കമ്മിറ്റിയില്‍ എട്ട് പേര്‍ പുതുമുഖങ്ങൾ ഉൾപ്പെട്ടു. ജി സ്റ്റീഫന്‍, വി.കെ പ്രശാന്ത്, ഒ.എസ് അംബിക, ആര്യാ രാജേന്ദ്രന്‍, ആര്‍.പി ശിവജി, ശ്രീജ ഷൈജുദേവ്, വി അനൂപ്, വണ്ടിത്തടം മധു എന്നിവരാണ് പുതുമുഖങ്ങള്‍. അതേസമയം ജില്ലാ കമ്മിറ്റിയില്‍ നിന്ന് എഎ റഹീം എംപി, ആനാവൂര്‍ നാഗപ്പന്‍ എന്നിവര്‍ സ്ഥാനമൊഴിഞ്ഞു. 32 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു.

എസ്.എഫ്.ഐയിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ വി. ജോയ് രണ്ടു തവണ തുടര്‍ച്ചയായി വര്‍ക്കല മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ്. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം, അഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, രണ്ട് തവണ ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കേരള സര്‍വകലാശാല സെനറ്റംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

Share post:

Popular

More like this
Related

ഏപ്രിലിലെ ക്ഷേമപെൻഷൻ വിഷുവിന് മുൻപ് ; 820 കോടി അനുവദിച്ചെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ

തിരുവനന്തപുരം :  വിഷുവിന് മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി...

ഗോകുലം ഗോപാലന്റെ ചെന്നൈ ഓഫീസിൽ ഇ.ഡി റെയ്ഡ് ; പരിശോധനക്ക് കേരളത്തിൽ നിന്നുള്ള സംഘവും

ചെന്നൈ :  പ്രമുഖ വ്യവസായിയും വിവാദമായഎമ്പുരാൻ സിനിമയുടെ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ...