തിരുവനന്തപുരം : വെഞ്ഞാറമ്മൂട് കൂട്ടകൊലപാതക കേസിലെ പ്രതി അഫാൻ പൂജപ്പുര ജയിലിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചു. ഉടൻ അഫാനെ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ICU വിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. വിദഗ്ധ ഡോക്ടർമാർ ഉടൻ പരിശോധിക്കും.
ഒരു സെല്ലിൽ ഒറ്റയ്ക്കായിരുന്നു അഫാൻ്റെ കിടപ്പ്. ടിവി കാണിക്കാനായി പുറത്തിറക്കിയ സമയത്താണ് സംഭവം. ജയിൽ ഉദ്യോഗസ്ഥൻ മാറിയ സമയത്ത് ഉണക്കാനിട്ടിരുന്ന മുണ്ട് ഉപയോഗിച്ച്
ശുചിമുറിയിൽ പോയി തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. വാതിൽ തുറക്കാൻ വൈകിയതിനെ തുടർന്ന് വാര്‍ഡന്‍ ശുചിമുറിയുടെ വാതിൽ ചവിട്ടി പൊളിച്ചപ്പോഴാണ് അഫാനെ തൂങ്ങി മരിക്കാൻ ശ്രമിച്ച നിലയിൽ കണ്ടെത്തിയത്. വാർഡൻ ഉടന്‍ തന്നെ ജയില്‍ അധികൃതരെ വിവരം അറിയിക്കുകയും 11.25 ഓടെ അഫാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന തുടങ്ങി അഞ്ച് പേരെയായിരുന്നു അഫാൻ കൊലപ്പെടുത്തിയത്.