’24 മണിക്കൂറിനുള്ളിൽ ദൃശ്യം പിൻവലിക്കണം, ഇല്ലെങ്കിൽ ​ഗുരുതര നിയമനടപടി’ ;  നയൻതാരയ്ക്ക് വീണ്ടും ധനുഷിന്റെ വക്കീൽ നോട്ടീസ്

Date:

നയൻതാരയുടെ ‘ബിയോണ്ട് ദ ഫെയറി ടെയ്ലും’ അതിനെ തുടർന്നുണ്ടായ വിവാദങ്ങളും കെട്ടണയുന്ന മട്ട് കാണാനില്ല. താരത്തിന്റെ കഴിഞ്ഞ പിറന്നാള്‍ ദിനത്തിൽ ‘ബിയോണ്ട് ദ ഫെയറി ടെയ്ൽ’ എന്ന വിവാഹ ഡോക്യുമെന്ററി നെറ്റ്ഫ്‌ലിക്‌സ് സ്ട്രീമിംഗ് ആരംഭിച്ചതോടെ വിവാദവും കത്തിപ്പടരുകയായിരുന്നു.

ഡോക്യുമെന്ററിയുടെ ട്രെയിലറിൽ ധനുഷ് നിർമ്മിച്ച് നയൻതാര നായികയായ ‘നാനും റൗഡി താൻ’ എന്ന സിനിമയുടെ ചില ബിടിഎസ് ദൃശ്യങ്ങൾ ഉപയോഗിച്ചെന്ന് ആരോപിച്ച് ധനുഷ് നയൻതാരയ്ക്ക് പത്ത് കോടിയുടെ കോപ്പിറൈറ്റ് നോട്ടിസ് അയച്ചിരുന്നു. അതിനെതിരെ നടി ധനുഷിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലൂടെ രം​ഗത്തെത്തുകയും ചെയ്തിരുന്നു. ധനുഷ് തന്നോട് പകപോക്കുകയാണെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിലൂടെ നയൻതാര പറഞ്ഞത്.

നയൻതാരയുടെ ആരോപണങ്ങളിൽ മൗനം പാലിച്ച ധനുഷ് ഇപ്പോളിതാ കടുത്ത നടപടിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചിരിക്കുകയാണെന്നു വേണം മനസ്സിലാക്കാൻ. നയൻതാരക്ക് അന്ത്യശാസനം നൽകുന്ന രീതിയിൽ ധനുഷിന്റെ അഭിഭാഷകൻ വീണ്ടും അയച്ച വക്കീൽ നോട്ടീസാണ് എല്ലാ കാര്യങ്ങൾക്കുമുള്ള മറുപടിയാവുന്നത്.

‘നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയിൽ ഉപയോ​ഗിച്ച ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ മൂന്ന് സെക്കൻഡ് ദൃശ്യം 24 മണിക്കൂറിനകം പിൻവലിക്കണം. ഇല്ലെങ്കിൽ ഗുരുതരമായ നിയമനടപടി നേരിടേണ്ടിവരും’- ഇങ്ങനെയത്രെ പുതിയ വക്കീൽ നോട്ടീസിൻ്റെ ഉള്ളടക്കം.

ഫോണിൽ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഡോക്യൂമെന്ററിയിൽ ഉപയോ​ഗിച്ചിരിക്കുന്നതെന്ന നയൻതാരയുടെ വാദത്തിനും ധനുഷിന്റെ വക്കീൽ മറുപടി നൽകുന്നുണ്ട് –“എൻ്റെ കക്ഷി ഈ സിനിമയുടെ നിര്‍മ്മാതാവാണ്, സിനിമയുടെ നിര്‍മ്മാണത്തിനായി ഓരോ തുകയും എവിടെയാണ് ചെലവഴിച്ചതെന്ന് അദ്ദേഹത്തിനറിയാം. ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ എൻ്റെ കക്ഷി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.”

ധനുഷിന്റെ വക്കീൽ അയച്ച പുതിയ നോട്ടീസും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇരുവരേയും അനുകൂലിച്ചും പ്രതികൂലിച്ചും തമിഴ് – മലയാളം – ഹിന്ദി സിനിമാ രംഗത്തുള്ളവരും അല്ലാത്തവരുമായ നിരവധി പേർ വാദപ്രതിവാദങ്ങളുമായി  സാമൂഹ്യമാധ്യമങ്ങളെ കൊഴുപ്പിക്കുന്നുണ്ട്. പക്ഷെ,എന്ത് സംഭവിക്കുമെന്ന ആകാംക്ഷ ഇക്കൂട്ടത്തിലൊന്നും പെടാത്തവർക്കാണെന്നതാണ് മറ്റൊരു കൗതുകം.

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....