സ്വപ്നയുടെ അറസ്റ്റിന് പിന്നാലെ  കൊച്ചി കോർപ്പറേഷൻ വൈറ്റില സോണൽ ഓഫീസിൽ വിജിലന്‍സ് റെയ്ഡ്

Date:

കൊച്ചി: ബിൽഡിങ് ഇന്‍സ്പെക്ടര്‍ സ്വപ്നയെ കൈക്കൂലി കേസിൽ പിടികൂടിയതിന് പിന്നാലെ കൊച്ചി കോര്‍പ്പറേഷൻ വൈറ്റില സോണൽ ഓഫീസിൽ വിജിലന്‍സ് റെയ്ഡ്. ഓഫീസിലെ മുഴുവൻ രേഖകളും പരിശോധിക്കുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സ്വപ്ന അനുവദിച്ച കെട്ടിട പെര്‍മിറ്റ് മുഴുവൻ പരിശോധിക്കും. ഇന്നലെ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കൊച്ചി കോര്‍പ്പറേഷൻ വൈറ്റില സോണൽ ഓഫീസിലെ ബിൽഡിങ് ഇന്‍സ്പെക്ടറായ സ്വപ്നയെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. കെട്ടിട പെർമിറ്റ്‌ നൽകുന്നതിനു പതിനയ്യായിരം രൂപയാണ് ഇവർ കൊച്ചി വൈറ്റില സ്വദേശിയോട് ആവശ്യപ്പെട്ടത്. തൃശൂർ സ്വദേശിയായ സ്വപ്ന കുടുംബവുമായി നാട്ടിലേക്ക് പോകും വഴിയാണ് വിജിലൻസിന്‍റെ പിടിയിലായത്. 

ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് മാസങ്ങളായി വിജിലൻസിന്‍റെ നിരീക്ഷണത്തിലായിരുന്നു ഇവർ. ഇതിനിടെയാണ് കെട്ടിടത്തിന് പെർമിറ്റ് നൽകുന്നതിന് ജനുവരിയിൽ കൊച്ചി സ്വദേശി അപേക്ഷ നൽകുന്നത്. ഓരോ ആഴ്ചയും പല കാരണങ്ങൾ പറഞ്ഞ് പെർമിറ്റ് നൽകാതെ വൈകിപ്പിച്ചു. ഒടുവിൽ പണം നൽകിയാൽ പെർമിറ്റ് തരാമെന്ന് സ്വപ്ന വ്യക്തമാക്കിയതോടെ വൈറ്റില സ്വദേശി വിജിലൻസിനെ സമീപിച്ച് വിവരങ്ങൾ കൈമാറി.

വിജിലൻസിന്‍റെ നിർദ്ദേശ പ്രകാരം പണവുമായി വൈറ്റില പൊന്നുരുന്നിയിലെത്തിയ പരാതിക്കാരനിൽ നിന്ന്, കുടുംബവുമായി തൃശൂരിലെ വീട്ടിലേക്ക് പോകും വഴി കാർ നിർത്തി സ്വപ്‌ന പണം വാങ്ങി. ഇത് നിരീക്ഷിച്ച വിജിലൻസ് ഉദ്യോഗസ്ഥർ സ്വപ്നയെ കൈയോടെ പിടികൂടുകയായിരുന്നു. അഴിമതി നിരോധന നിയമത്തിലെ വകുപ്പ് ഉൾപ്പെടുത്തിയാണ് നിലവിൽ കേസ്. ഔദ്യോഗിക കാലയളവിൽ സ്വപ്ന വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും വിജിലൻസ് അറിയിച്ചു

Share post:

Popular

More like this
Related

അശ്ലീല ഉള്ളടക്കം : ഉല്ലൂ ആപ്പ് ‘ഹൗസ് അറസ്റ്റ്’ റിയാലിറ്റിഷോ  അവതാരകൻ അജാസ് ഖാന് നോട്ടീസ് അയച്ച് ദേശീയ വനിതാ കമ്മീഷൻ

റിയാലിറ്റിഷോയിൽ സംപ്രേക്ഷണം ചെയ്ത അശ്ലീല ഉള്ളടക്കത്തിനെതിരെ നടൻ അജാസ് ഖാന് നോട്ടീസ്...

‘അങ്ങനെ നമ്മൾ അതും നേടി; വിഴിഞ്ഞം യാഥാര്‍ത്യമാക്കിയത് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തി’- പിണറായി വിജയൻ

തിരുവനന്തപുരം:  അങ്ങനെ നമ്മൾ അതും നേടിയെടുത്തെന്നും ഇത് അഭിമാന നിമിഷമെന്നും മുഖ്യമന്ത്രി...

കേരളത്തിന്റെ സ്വപ്നപദ്ധതി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി...

‘പാക്കിസ്ഥാൻ വ്യോമപാത അടച്ചാൽ വർഷം നഷ്ടം 5,068 കോടി’ ; സാമ്പത്തിക സഹായം വേണമെന്ന് എയർ ഇന്ത്യ

ന്യൂഡൽഹി : പാക്കിസ്ഥാൻ വ്യോമപാത അടച്ചിട്ടാൽ കനത്ത നഷ്ടമാണെന്നും ഇതു നേരിടാൻ...