വിക്രവാണ്ടിയിൽ വിജയാരവം നിറച്ച് TVKയുടെ ആദ്യസമ്മേളനം : DMK യെ കടന്നാക്രമിച്ച് വിജയ് ; ആശയപരമായി ബിജെപിയും രാഷ്ട്രീയപരമായി ഡിഎംകെയും എതിരാളികളായിരിക്കുമെന്ന് പ്രഖ്യാപനം

Date:

ചെന്നൈ: DMK യെ കടന്നാക്രമിച്ചു കൊണ്ടായിരുന്നു തമിഴക വെട്രി കഴക   (TVK) ത്തിന്റെ പ്രഥമ സമ്മേളനത്തിന് വിജയ് തുടക്കമിട്ടത്. ഒരു കുടുംബം തമിഴ്നാടിനെ കൊള്ളയടിക്കുന്നുവെന്നും ദ്രാവിഡ രാഷ്ട്രീയം പറഞ്ഞുകൊണ്ട് ജനങ്ങളെ  വഞ്ചിക്കുകയാണെന്നും വിജയ് പറഞ്ഞു. ഡിഎംകെയ്ക്കെതിരേയും ബിജെപിയ്ക്കെതിരേയും വേദിയിൽ രൂക്ഷ വിമർശനങ്ങളാണ് വിജയ് ഉയർത്തിയത്. ആശയപരമായി ബിജെപിയും രാഷ്ട്രീയപരമായി ഡിഎംകെയും എതിരാളികൾ ആയിരിക്കുമെന്നും വിജയ് പ്രഖ്യാപിച്ചു. ഡിഎംകെയുടേത് ജനവിരുദ്ധ സർക്കാർ ആണ്. ഡിഎംകെ കുടുംബം തമിഴ്നാടിനെ കൊള്ളയടിക്കുന്നു. അഴിമതിയും വർഗീയതയുമാണ് രാഷ്ട്രീയത്തിലെ ശത്രുക്കളെന്നും പ്രായോഗിക പ്രഖ്യാപനങ്ങൾ മാത്രമേ നടത്തുവെന്നും വിജയ്.

ഒത്തുതീർപ്പ് രാഷ്ട്രീയത്തിനില്ല. 2026 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ടിവികെ ഒറ്റയ്ക്ക് മത്സരിക്കുമെന്നും വിജയ് വ്യക്തമാക്കി.

സാമൂഹ്യനീതിയിൽ ഊന്നിയ മതേതര സമൂഹമാണ് ലക്ഷ്യമിടുന്നതെന്നും. സാമൂഹ്യനീതി, സമത്വം, മതേതരത്വം എന്നതാണ് പാർട്ടി നയമെന്നും വിജയ് വ്യക്തമാക്കി. രാഷ്ട്രീയത്തിൽ താനൊരു കുട്ടിയാണെന്നും എന്നാൽ പാമ്പിനെ കണ്ടാലും ഭയക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഞാനും ന
കൈ ഉയർത്തി കൂപ്പിക്കൊണ്ട് എന്നോടെ ഉയിർ വണക്കങ്ങൾ എന്നു പറഞ്ഞാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. നാമെല്ലാവരും സമമാണെന്നും സയൻസും ടെക്ക്നോളജിയും മാത്രം മാറിയാൽ പോര രാഷ്ട്രീയത്തിലും മാറ്റം വരണമെന്ന് വിജയ് പറഞ്ഞു.

ടിവികെയുടെ ആദ്യ സമ്മേളനമാണ് ഇന്ന് തമിഴ്നാട്ടിലെ വില്ലുപുരം വിക്രവാണ്ടിയിൽ നടക്കുന്നത്. വേദിയിലേക്ക് കടന്നുവന്ന വിജയ് യെ കരഘോഷങ്ങളോടെയും ആരവങ്ങളോടെയുമാണ് അണികൾ വരവേറ്റത്. വിജയ് യുടെ അമ്മയും അച്ഛനും അടക്കമുള്ളവർ വേദിയിലുണ്ട്. തമിഴ്നാട്ടിലെ വില്ലുപുരം വിക്രവാണ്ടിയിൽ 85 ഏക്കറോളം വിസ്തൃതിയുള്ള മൈതാനത്താണ് സമ്മേളനം നടക്കുന്നത്. 55,000 സീറ്റുകളാണ് കോൺഫറൻസ് ഹാളിൽ ഒരുക്കിയിരിക്കുന്നത്. വിജയ് ഉൾപ്പെടെയുള്ള വിഐപികൾക്ക് പ്രവേശന കവാടം മുതൽ വേദിവരെ വരാൻ പ്രത്യേകം ഇടനാഴി ഒരുക്കിയിട്ടുണ്ട്. വിജയ്ക്ക് വേദിയിൽ നിന്നും 600 മീറ്റർ റാംപിലൂടെ നടന്നാണ് പാർട്ടി അണികളെ അഭിവാദ്യം ചെയ്തത്.

5000 പൊലീസുകാരാണു സുരക്ഷയ്ക്കുള്ളത്. അംബേദ്കർ, പെരിയാർ, കാമരാജ്, സ്വാതന്ത്ര്യ സമര സേനാനികളായ വേലു നാച്ചിയാർ, അഞ്ജലയമ്മാൾ എന്നിവരുടെ കട്ട് ഔട്ടുകളും സമ്മേളന വേദിക്ക് മുന്നിൽ ഒരുക്കിയിട്ടുണ്ട്.

Share post:

Popular

More like this
Related

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...