പാര്‍ശ്വവത്കരിക്കപ്പെട്ടവൻ്റേയും കുടിയിറക്കപ്പെട്ടവൻ്റേയും ശബ്ദം –  ‘ഡിസ്റ്റര്‍ബിങ് ദ പീസ്’ അവാര്‍ഡിന് അർഹയായ അരുന്ധതി റോയിയെക്കുറിച്ച് ജൂറി

Date:

ന്യൂയോര്‍ക്ക്: 2024 ലെ ‘ഡിസ്റ്റര്‍ബിങ് ദ പീസ്’ അവാര്‍ഡിന് അരുന്ധതി റോയിയെ തിരഞ്ഞെടുത്ത കമ്മിറ്റിയിലെ ജൂറി അംഗം പങ്കുവെച്ച വാക്കുകൾ റോയിയുടെ പ്രവർത്തന മഹത്വം ഒരിക്കൽ കൂടി ലോകത്തിന് മുന്നിൽ വെളിവാക്കുന്നതായി – പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും കുടിയിറക്കപ്പെട്ടവര്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തിയ എഴുത്തുകാരി എന്നാണ് ജൂറി മെമ്പറായ ത്രിപാഠി അരുന്ധതിയെ വിശേഷിപ്പിച്ചത്. കുത്തക കച്ചവടതാല്‍പര്യങ്ങള്‍ക്ക് മുമ്പില്‍ ഭൂരഹിതരായവര്‍ക്ക് വേണ്ടിയും നിശ്ചയദാര്‍ഢ്യത്തോടെ ശക്തമായി നിലകൊള്ളുകയും ചെയ്യുന്ന എഴുത്തുകാരിയാണ് അരുന്ധതി റോയി എന്ന് ജൂറി വിലയിരുത്തി

ഇറാനിയന്‍ സര്‍ക്കാരിനെതിരെ തന്റെ സംഗീതത്തിലൂടെ പ്രതിഷേധം രേഖപ്പെടുത്തുന്ന റാപ്പര്‍ തൂമാജ് സലേഹിക്കൊപ്പമാണ് അരുന്ധതി റോയി പുരസ്‌കാരം പങ്കിട്ടത്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാഭേതര സംഘടനയായ വക്ലേവ് ഹവേല്‍ സെന്റര്‍ നല്‍കി വരുന്നതാണ് ഈ അവാര്‍ഡ്.

ചെക്കോസ്ലോവോക്യയുടെ അവസാനത്തെയും ചെക്ക് റിപ്പബ്ലിക്കിന്റെ ആദ്യത്തെയും വിമതനായ പ്രസിഡന്റുമായിരുന്ന വക്ലേവ് ഹവേലിന്റെ സ്മരണാര്‍ത്ഥമാണ് പുരസ്‌കാരം. ഭരണകൂടത്തിന്റെ വ്യവസ്ഥാപിത താല്‍പര്യങ്ങള്‍ക്കെതിരെ നിരന്തരവും സധൈര്യവും വിയോജിക്കുന്നവര്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ക്കും വര്‍ഷാവര്‍ഷം ഈ പുരസ്‌കാരം നല്‍കി വരുന്നു. അയ്യായിരം ഡോളര്‍(4.19 ലക്ഷം രൂപ) ആണ് പുരസ്‌കാരത്തുക. ഈ വര്‍ഷം ജൂണില്‍ പെന്‍പിന്റര്‍ പുരസ്‌കാരവും അരുന്ധതി റോയിയെ തേടിയെത്തിയിരുന്നു.


Share post:

Popular

More like this
Related

സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; കത്തയച്ച് പാക്കിസ്ഥാൻ

ന്യൂഡൽഹി :  സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്...

ഇന്ത്യയെ ആക്രമിക്കാൻ  പാക്കിസ്ഥാന്  തുർക്കി ഡ്രോണുകൾക്ക് പുറമെ സൈനികരേയും അയച്ചു നൽകി

ന്യൂഡൽഹി : ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാനെഡ്രോണുകൾ നൽകുക മാത്രമല്ല സൈനികരേയും തുർക്ക...

‘കൊൽക്കത്തയിലേക്ക് ചാവേർ ബോംബുകളെ അയയ്ക്കും’ :  പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ

കൊൽക്കത്തയിൽ ചാവേർ ആക്രമണങ്ങൾക്ക് പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ...