വഖഫ് ഭേദ​ഗതി: ഭരണഘടനയെ ദുർബലപ്പെടുത്തുന്നുവെന്ന് ബില്ലിനെ എതിർത്ത് പ്രതിപക്ഷ പാർട്ടികൾ

Date:

(Photo Courtesy : PTI)

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ഇന്ന് അവതരിപ്പിക്കപ്പെട്ട വഖഫ് ഭേദഗതി ബില്ലിനെ ഒന്നിച്ചെതിര്‍ത്ത് പ്രതിപക്ഷ-ഇന്ത്യാ സഖ്യ പാര്‍ട്ടികള്‍. കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു അവതരിപ്പിച്ച ബില്ലിനെ എതിര്‍ത്ത് സംസാരിക്കാന്‍ ആദ്യം നിയോഗിക്കപ്പെട്ടത് കോണ്‍ഗ്രസിന്റെ അസമില്‍നിന്നുള്ള എംപി ഗൗരവ് ഗഗോയ് ആയിരുന്നു. വഖഫ് ഭേദഗതി ബില്ലിലൂടെ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഭരണഘടനയെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുകയാണെന്ന് ഗൗരവ് ഗഗോയ് ആരോപിച്ചു.

“ബില്‍ ഭരണഘടനയെ ദുര്‍ബലപ്പെടുത്തുന്നു, ന്യൂനപക്ഷങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നു, ഇന്ത്യന്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്നു, ന്യൂനപക്ഷ അവകാശങ്ങള്‍ നിഷേധിക്കുന്നു.” – ഗഗോയുടെ വാക്കുകൾ. ബില്ലിന്മേല്‍ വിശദമായ ചര്‍ച്ച നടന്നുവെന്ന കേന്ദ്രമന്ത്രിമാരായ അമിത് ഷായുടേയും കിരണ്‍ റിജിജുവിന്റേയും അവകാശവാദം ഗഗോയ് തള്ളി. പ്രതിപക്ഷം മുന്നോട്ടുവെച്ച ഒരു ഭേദഗതി പോലും അംഗീകരിക്കപ്പെട്ടില്ല. വഖഫിനെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തവരെപ്പോലും ജെപിസിയിലേക്ക് വിളിച്ചു. ഇന്ന് ഒരു സമുദായത്തിന്റെ വസ്തുക്കളെ ലക്ഷ്യം വെക്കുന്ന സര്‍ക്കാര്‍ നാളെ മറ്റുള്ളവര്‍ക്കെതിരെ തിരിയുമെന്നും ഗഗോയ് ഓർമ്മപ്പെടുത്തി.

ഇതേസമയം, എന്‍ഡിഎ ഘടകക്ഷികളായ ടിഡിപിയും ജെഡിയുവും ബില്ലിനെ അനുകൂലിച്ചു. മുസ്‌ലിം- ന്യൂനപക്ഷ ക്ഷേമത്തോടുള്ള പ്രതിബദ്ധതമൂലമാണ് തങ്ങള്‍ ബില്ലിനെ അനുകൂലിക്കുന്നതെന്ന് ടിഡിപി എംപി കൃഷ്ണ പ്രസാദ് തനേട്ടി സഭയില്‍ പറഞ്ഞു. പാര്‍ട്ടി രൂപവത്കരിച്ച കാലം മുതല്‍ ന്യൂനപക്ഷ ക്ഷേമം തങ്ങളുടെ പ്രഥമപരിഗണനയിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Share post:

Popular

More like this
Related

തുർക്കി സർവ്വകലാശാലയുമായുള്ള കരാർ റദ്ദാക്കി ജെഎൻയു ; തീരുമാനം ദേശീയ സുരക്ഷ മുൻനിർത്തി

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തുര്‍ക്കി, പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് പ്രവർത്തിച്ചതിന് പിന്നാലെ...

സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; കത്തയച്ച് പാക്കിസ്ഥാൻ

ന്യൂഡൽഹി :  സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്...

ഇന്ത്യയെ ആക്രമിക്കാൻ  പാക്കിസ്ഥാന്  തുർക്കി ഡ്രോണുകൾക്ക് പുറമെ സൈനികരേയും അയച്ചു നൽകി

ന്യൂഡൽഹി : ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാനെഡ്രോണുകൾ നൽകുക മാത്രമല്ല സൈനികരേയും തുർക്ക...