ഡല്‍ഹിയിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികളെ ചൊല്ലി കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും തമ്മില്‍ വാക്‌പോര് ; ഹര്‍ദീപ് സിംഗ് പുരിയുടെ പഴയ പോസ്റ്റ് പൊക്കിയെടുത്ത് എഎപിയുടെ പ്രതിരോധം

Date:

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഡല്‍ഹിയിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികളെ ചൊല്ലി കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയും ഡല്‍ഹി മുഖ്യമന്ത്രി അതിഷിയും തമ്മില്‍ പൊരിഞ്ഞ വാക്‌പോര്. റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് എഎപി നിയമവിരുദ്ധമായി ആതിഥേയത്വം നല്‍കുകയാണെന്നുള്ള ഹര്‍ദിപ് സിങ് പുരിയുടെ ആരോപണമാണ് വാക്പോരിന് വഴിവെച്ചത്.

“ഡല്‍ഹിയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ വീട് നല്‍കിയിട്ടില്ല. അനധികൃത അഭയാര്‍ഥികളെ സ്വീകരിച്ചത് എ.എ.പിയാണ്. വെള്ളവും വൈദ്യുതിയും ഉള്‍പ്പെടെ 10,000 രൂപ വരെ അവര്‍ക്ക് നല്‍കി.” ഇങ്ങനെ പോകുന്നു ഹര്‍ദിപ് സിങ് പുരിയുടെ ആരോപണം.

പുരിയുടെ ആരോപണങ്ങള്‍ക്ക് റോഹിങ്ക്യന്‍ അഭയാര്‍ഥികളുമായി ബന്ധപ്പെട്ട് 2022- ല്‍ അദ്ദേഹം തന്നെ പങ്കുവെച്ച എക്‌സ് പോസ്റ്റ് ഉയർത്തിക്കാട്ടിയാണ് അതിഷിയുടെ മറുപടി.

ഇന്ത്യയിലേക്ക് റോഹിങ്ക്യന്‍ അഭയാര്‍ഥികളെ വരവേറ്റത് കേന്ദ്ര സര്‍ക്കാരാണെന്നും അതിഷി ആരോപിച്ചു. “ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളിലേക്ക് അനധികൃതമായി കുടിയേറാന്‍ റോഹിങ്ക്യന്‍ അഭയാർഥികൾക്ക് കേന്ദ്ര സര്‍ക്കാര്‍ വഴിയൊരുക്കി. ഇന്ത്യയിലെ ആറു സംസ്ഥാനങ്ങള്‍ കടന്ന് അവര്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ അവര്‍ക്ക് വീടുകൾ ഉണ്ടാക്കി നല്‍കിയത് കേന്ദ്ര സര്‍ക്കാരാണ്.”- അതിഷി പറഞ്ഞു.

ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പടെയുള്ള എ.എ.പി നേതാക്കളും 2022 ലെ ഹര്‍ദീപ് പുരിയുടെ എക്‌സ് പോസ്റ്റ് റീപോസ്റ്റ് ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.

Share post:

Popular

More like this
Related

ഇന്ത്യയെ ആക്രമിക്കാൻ  പാക്കിസ്ഥാന്  തുർക്കി ഡ്രോണുകൾക്ക് പുറമെ സൈനികരേയും അയച്ചു നൽകി

ന്യൂഡൽഹി : ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാനെഡ്രോണുകൾ നൽകുക മാത്രമല്ല സൈനികരേയും തുർക്ക...

‘കൊൽക്കത്തയിലേക്ക് ചാവേർ ബോംബുകളെ അയയ്ക്കും’ :  പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ

കൊൽക്കത്തയിൽ ചാവേർ ആക്രമണങ്ങൾക്ക് പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ...

അബദ്ധത്തിൽ അതിർത്തി കടന്ന് പാക്കിസ്ഥാൻ കസ്റ്റഡിയിലായ ബിഎസ്എഫ് ജവാനെ തിരിച്ച് അയച്ചു

ന്യൂഡൽഹി : അബദ്ധത്തിൽ അതിർത്തി കടന്നതിന് പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാൻ...