മുംബൈ : 2012ൽ മുംബൈയിലെ പഞ്ചനക്ഷത്രഹോട്ടലിൽ എൻആർഐ വ്യവസായിയും നടൻ സെയ്ഫ് അലിഖാനും തമ്മിലുണ്ടായ സംഘർഷക്കേസിൽ നടി മലൈക അറോറയ്ക്കെതിരെ വാറൻ്റ് പുറപ്പെടുവിച്ച് കോടതി. കേസിലെ സാക്ഷിയായ നടി ഇതുവരെ മൊഴി നൽകാൻ തയ്യാറാകാത്തതിനെ തുടർന്നാണു നടപടി.
മലൈകയുടെ സഹോദരി അമൃത അറോറ നേരത്തേ കോടതിയിൽ ഹാജരാകുകയും സെയ്ഫിന് അനുകൂലമായി മൊഴി നൽകുകയും ചെയ്തിരുന്നു. വ്യവസായിയും സെയ്ഫും തമ്മിൽ വാക്കേറ്റമുണ്ടാകുകയും പരസ്പരം മർദ്ദിക്കുകയും ചെയ്തെന്ന കേസിൽ, ഇരുകൂട്ടരും
പരാതി നൽകിയിരുന്നു. സെയ്ഫിനൊപ്പം ഭാര്യ കരീന കപൂർ, സഹോദരി കരിഷ്മ കപൂർ, മലൈക അറോറ, അമൃത അറോറ എന്നിവരാണുണ്ടായിരുന്നത്. കേസ് വീണ്ടും 29ന് പരിഗണിക്കും.