വയനാട് ദുരന്തം: സാറ്റ്ലൈറ്റ് ചിത്രങ്ങൾ പുറത്ത് വിട്ട് ഐഎസ്ആർഒ ; 86,000 ചതുരശ്ര മീറ്റർ ഭൂമി നിലം പരിശായി

Date:

ന്യൂഡൽഹി: വയനാട് മുണ്ടക്കൈയിലെ ദുരന്തഭൂമിയിൽ അപകടം നടക്കുമ്പോഴുളള ഹൈ റെസല്യൂഷനുളള സാറ്റ്ലൈറ്റ് ചിത്രങ്ങൾ ഐഎസ്ആർഒ പുറത്ത് വിട്ടു. ഉരുൾപൊട്ടൽ മൂലമുണ്ടായ വ്യാപകമായ നാശനഷ്ടങ്ങൾ ചിത്രത്തിൽ വ്യക്തമാണ്. അപകടത്തിൽ ഏകദേശം 86,000 ചതുരശ്ര മീറ്റർ ഭൂമിയാണ് നിലം പതിച്ചത്. അവശിഷ്ടങ്ങൾ എട്ട് കിലോമീറ്ററോളം നദിയിലൂടെ ഒഴുകുന്ന ദൃശ്യങ്ങളും, അപകടത്തിന് മുമ്പും ശേഷവുമുള്ള മുണ്ടക്കൈയുടെ പൂർണരൂപവും ചിത്രങ്ങളിലുണ്ട്.

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആർഒ) റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പഴയൊരു മണ്ണിടിച്ചിലിന്റെ തെളിവുകളും ചിത്രങ്ങൾ കാണിക്കുന്നുണ്ട്. വയനാട് ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശമാണെന്ന് ‘ലാൻഡ്സ്ലൈഡ് അറ്റ്ലസ് ഓഫ് ഇന്ത്യ’ എന്ന റിപ്പോർട്ടിൽ പറയുന്നു. 2023-ൽ ഐഎസ്ആർഒ തയ്യാറാക്കിയ റിപ്പോർട്ടാണിത്. നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ കാർട്ടോസാറ്റ്-3 ഉപഗ്രഹവും റിസാറ്റ് ഉപഗ്രഹവുമാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1550 മീറ്റർ ഉയരത്തിലാണ് ഉരുൾപൊട്ടലിന് തുടക്കമിട്ടതെന്നാണ് ബഹിരാകാശ ഏജൻസികൾ പറയുന്നത്.

ചൂരൽമല പ്രദേശത്തിലുണ്ടായ കനത്ത മഴയാണ് അപകടത്തിന് കാരണമായത് എന്നാണ് എൻആർഎസ്സി (നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ) റിപ്പോർട്ട് ചെയ്യുന്നത്. 

റഡാർ ഇമേജിങ് സാറ്റ്‌ലൈറ്റ് വെളളത്തിന്റെ ഒഴുക്കിന്റെ മുഴുവൻ വ്യാപ്തിയും കാണിക്കുന്നുണ്ട്. ഐഎസ്ആർഒ തയ്യാറാക്കിയ ലാൻഡ്സ്ലൈഡ് അറ്റ്‌ലസ് ഓഫ് ഇന്ത്യ എന്ന ഡോക്യുമെന്റിൽ പുത്തുമല്ലയിൽ കഴിഞ്ഞ 20 വർഷത്തിനിയിലുണ്ടായ 80,000 മണ്ണിടിച്ചിലുകൾ സൂക്ഷ്മമായി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കേരളത്തിന്റെ വലിയൊരു ഭാഗം ഉരുൾപൊട്ടൽ സാധ്യതയുള്ളതായി അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ മൊത്തത്തിലുള്ള ഉരുൾപൊട്ടൽ സാഹചര്യങ്ങളെ കുറിച്ചും ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും അറ്റ്‌ലസ് പ്രയോജനകരമാകുമെന്നും 2023-ലെ റിപ്പോർട്ടിൽ ഐഎസ്ആർഒ ചെയർമാൻ ഡോ എസ് സോമനാഥ് പറഞ്ഞിട്ടുണ്ട്.

Share post:

Popular

More like this
Related

തുർക്കി സർവ്വകലാശാലയുമായുള്ള കരാർ റദ്ദാക്കി ജെഎൻയു ; തീരുമാനം ദേശീയ സുരക്ഷ മുൻനിർത്തി

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തുര്‍ക്കി, പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് പ്രവർത്തിച്ചതിന് പിന്നാലെ...

സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; കത്തയച്ച് പാക്കിസ്ഥാൻ

ന്യൂഡൽഹി :  സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്...

ഇന്ത്യയെ ആക്രമിക്കാൻ  പാക്കിസ്ഥാന്  തുർക്കി ഡ്രോണുകൾക്ക് പുറമെ സൈനികരേയും അയച്ചു നൽകി

ന്യൂഡൽഹി : ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാനെഡ്രോണുകൾ നൽകുക മാത്രമല്ല സൈനികരേയും തുർക്ക...