മേപ്പാടി : മുണ്ടക്കൈ ഭാഗത്തെ വന മേഖലകളിലുള്ള ട്രൈബല്‍ മേഖലയിൽ പരിചരണനത്തിനെത്തി ആരോഗ്യ വകുപ്പ് മെഡിക്കല്‍ ടീം. വനം വകുപ്പിന്റെ സഹായത്തോടെ സാഹസികമായാണ് ടീം അവിടെ എത്തിയത്. അട്ടമലയില്‍ നിന്നും ചികിത്സ ആവശ്യമുള്ളവരെ താഴെയുള്ള ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു സംഘത്തിൻ്റെ ലക്ഷ്യം.
മോശം കാലാവസ്ഥ കാരണം എയര്‍ലിഫ്റ്റിംഗ് സാധ്യമാകാത്തതുകൊണ്ടാണ് ഇത്തരമൊരു സാഹസത്തിന് ആരോഗ്യ വകുപ്പ് മുതിർന്നത്.. ശരീരം മുഴുവന്‍ ഒടിവുകളുള്ള അണുബാധിതനായ ആളെ ഏറെ ശ്രമകരമായാണ് താഴെക്ക് എത്തിച്ചത്. ഉരുള്‍പൊട്ടലിനിടെ വലിയ കല്ലുകള്‍ ശരീരത്തില്‍ പതിച്ചാണ് ഒടിവുകള്‍ സംഭവിച്ചത്.
തിരുവനനന്തപുരം മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോപീഡിക്‌സ് വിഭാഗം അസോ. പ്രൊഫസറായ ഡോ. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ടീമില്‍ ബിലീവിയേഴ്‌സ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുമുണ്ട്.