വയനാടിന് സ്വാന്ത്വനമായി വ്യവസായികൾ; 5 കോടി ധനസഹായം പ്രഖ്യാപിച്ച് അദാനി,യൂസഫലി, രവി പിള്ള, കല്യാണരാമൻ

Date:

വയനാട്ടില്‍ ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ കേരളത്തിന് സാന്ത്വനവുമായി പ്രമുഖ വ്യവസായികൾ.  വയനാട്ടിലുണ്ടായ ജീവഹാനിയില്‍ അഗാധമായ ദുഖമുണ്ടെന്നും ഈ പ്രതിസന്ധി ഘട്ടത്തില്‍ കേരളത്തോട് ഐക്യദാര്‍ഢ്യപ്പെടുകയാണെന്ന് ഗൗതം അദാനി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി സംഭാവന നല്‍കുമെന്നും അദാനി പ്രഖ്യാപിച്ചു. 

‘വയനാട്ടിലെ ദാരുണമായ ജീവഹാനിയിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ദുരിതബാധിതരായ കുടുംബങ്ങൾക്കായി എന്‍റെ ഹൃദയം വേദനിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ കേരളത്തിനൊപ്പം ഐക്യദാർഢ്യപ്പെടുകയാണ് അദാനി ഗ്രൂപ്പ്. കേരളത്തിന്‍റെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ സംഭാവന നൽകി ഞങ്ങൾ വിനയപൂർവ്വം പിന്തുണ നൽകുന്നു,’ അദാനി കുറിച്ചു. 

അദാനി ഗ്രൂപ്പിന് പുറമേ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ എം എ യൂസഫലി, പ്രമുഖ വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ കല്ല്യാണ രാമന്‍ എന്നിവരും അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. 

Share post:

Popular

More like this
Related

തുർക്കി സർവ്വകലാശാലയുമായുള്ള കരാർ റദ്ദാക്കി ജെഎൻയു ; തീരുമാനം ദേശീയ സുരക്ഷ മുൻനിർത്തി

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തുര്‍ക്കി, പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് പ്രവർത്തിച്ചതിന് പിന്നാലെ...

സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; കത്തയച്ച് പാക്കിസ്ഥാൻ

ന്യൂഡൽഹി :  സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്...

ഇന്ത്യയെ ആക്രമിക്കാൻ  പാക്കിസ്ഥാന്  തുർക്കി ഡ്രോണുകൾക്ക് പുറമെ സൈനികരേയും അയച്ചു നൽകി

ന്യൂഡൽഹി : ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാനെഡ്രോണുകൾ നൽകുക മാത്രമല്ല സൈനികരേയും തുർക്ക...