വയനാട് ദുരന്തം : തിരച്ചിലിൻ്റെ ഏഴാം ദിനം ; കാണാമറയത്തിപ്പോഴും ഇരുന്നൂറിലേറെ പേർ

Date:

കൽപ്പറ്റ :  വയനാട്ടിൽ ഉരുൾപൊട്ടലിൻ്റെ രൂപത്തിൽ പെയ്തിറങ്ങിയ മ​ഹാ​ദു​ര​ന്ത​ത്തി​ൻ്റെ ശേഷിപ്പുകൾക്കിടയിൽ തുടർച്ചയായി നടക്കുന്ന തി​ര​ച്ചി​ൽ ഏ​ഴാം ദി​വത്തേക്ക് ക​ട​ക്കു​മ്പോ​ഴും ഉ​റ്റ​വ​രും ഉ​ട​യ​വ​രു​മാ​യ​വ​ർ ക​ൺ​മു​ന്നി​ലെ​വി​ടെ​യോ ഉ​ണ്ടെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ബ​ന്ധു​ക്ക​ൾ ആകാംക്ഷ മുറ്റിയ മുഖവുമായി നി​ൽ​ക്കു​ന്ന കാ​ഴ്ച​യാ​ണ് കാണാനാവുന്നത്.

ആറാം ദിവസത്തെ തിരച്ചിൽ അവസാനിച്ചപ്പോഴും ഇ​രു​ന്നൂ​റി​ലേ​റെ​പേ​ർ കാ​ണാ​മ​റ​യ​ത്തു​ത​ന്നെ. ഉ​ള്ള് പി​ളർ​ത്തി​യ മു​ണ്ട​ക്കൈ​യി​ലും ചൂ​ര​ൽ​മ​ല​യി​ലും സം​യു​ക്ത സേ​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തി​ര​ച്ചി​ൽ. മ​ഴ മാ​റി​നി​ന്ന തെ​ളി​ഞ്ഞ അ​ന്ത​രീ​ക്ഷം ഞാ​യ​റാ​ഴ്ചത്തെ തി​ര​ച്ചി​ലി​ന് സൗ​ക​ര്യ​മായി.  തക​ർ​ന്ന വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളും പൊളിച്ചു നീക്കിയെല്ലാം ​പ​രി​ശോ​ധ​ന തുടർന്നു. തിരച്ചിലിൽ ഇന്നലെ രാ​വി​ലെ ചൂ​ര​ൽ​മ​ല​യി​ൽ​നി​ന്ന് ഒ​രു പു​രു​ഷൻ്റെ മൃ​ത​ശരീരം കി​ട്ടിയിരുന്നു. ചൂ​ര​ൽ​മ​ല ബെ​യ്‍ലി പാ​ല​ത്തി​നു സ​മീ​പ​ത്തു​നി​ന്നാ​ണ് മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്.

മു​ണ്ട​ക്കൈ​യി​ലും ചൂ​ര​ൽ​മ​ല​യി​ലും മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കി​യാ​ണ് പ​രി​ശോ​ധ​ന. ഞാ​യ​റാ​ഴ്ച ഒ​ഴി​വു​ദി​നം ക​ണ​ക്കി​ലെ​ടു​ത്ത് ‘കാ​ഴ്ച​ക്കാ​ർ’ എ​ത്തു​ന്ന​ത് ത​ട​യാ​ൻ പൊ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രു​ന്നു. മേ​പ്പാ​ടി​യി​ൽ​നി​ന്ന് മു​ണ്ടക്കൈ, ചൂ​ര​ൽ​മ​ല ഭാ​ഗ​ത്ത് പോ​കു​ന്ന മു​ഴു​വ​ൻ വാ​ഹ​ന​ങ്ങ​ളും പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് വി​ട്ട​യ​ച്ച​ത്.

മുണ്ടക്കൈയിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് ഐബോഡ് പരിശോധന വ്യാപിപ്പിക്കും. മണ്ണിനടിയിലുള്ള വസ്തുക്കളുടെ രൂപം അറിയാനാണ് ഐബോഡ് പരിശോധന നടത്തുന്നത്. ഇന്നലെ ഐബോഡ് ഉപയോ​ഗിച്ച് നടത്തിയ പരിശോധനയിൽ രണ്ടു സ്പോട്ടുകൾ കണ്ടെത്തിയിരുന്നു. ബെയ്‌ലി പാലത്തിനു സമീപമാണ് സ്പോട്ടുകൾ കണ്ടെത്തിയത്. സംശയമുള്ള മറ്റു സ്പോട്ടുകളിൽ ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ച് വീണ്ടും പരിശോധന നടത്തുമെന്ന് റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാൽ വ്യക്തമാക്കി. ഭൂമിക്കടിയിൽ കുറേക്കൂടി ആഴത്തിലുള്ള പരിശോധന ഐബോഡിലൂടെ സാധ്യമാകും.


Share post:

Popular

More like this
Related

അബുദാബിയിൽ ജങ്ക് ഫുഡ് നിരോധിച്ചു; സ്കൂളുകളിലും കാന്‍റീനുകളിലും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾനടപ്പാക്കുന്നു

വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഭക്ഷണ സേവനങ്ങൾ നൽകുന്ന സ്കൂളുകൾ ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം...

ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി

പാക്കോട് : യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട്...

‘അച്ഛന് അസുഖം വന്നപ്പോൾ ഗോമൂത്രം കുടിപ്പിച്ചു, 15 മിനുട്ട് കൊണ്ട് പനിമാറി’ ; വിചിത്രവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ

ചെന്നൈ: ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന അവകാശവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ...