ക്ഷേമ പെൻഷൻ തട്ടിപ്പ്; പൊതുഭരണ വകുപ്പിലെ ആറ് താത്കാലിക ജീവനക്കാരെ പിരിച്ചുവിടും

Date:

തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പില്‍ ഉൾപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ നടപടികളുമായി സർക്കാർ. പൊതുഭരണ വകുപ്പിലെ 6 ജീവനക്കാർക്കെതിരെയാണ് നടപടിക്ക് നിർദ്ദേശം.  പാർട്ട് ടൈം സ്വീപ്പർമാരായ 6 പേരെ പിരിച്ചു വിടണമെന്നാണ് പൊതുഭരണ അഡി. സെക്രട്ടറിയുടെ നിർദ്ദേശം.

കഴിഞ്ഞ ദിവസം മണ്ണ് സംരക്ഷണ വകുപ്പിലെ 6 ജീവനക്കാരെ സസ്പെൻഡ് ചെയ്ത് ഉത്തരവിറങ്ങിയിരുന്നു. അനധികൃതമായി വാങ്ങിയ പെൻഷൻ തുക 18 ശതമാനം പലിശ സഹിതം തിരിച്ചടക്കാനും പൊതുഭരണ അഡി. സെക്രട്ടറി സെക്രട്ടറി നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഫയൽ നിലവിൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. അതേസമയം പിരിച്ചു വിടണമെന്ന കർശന നിർദ്ദേശം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സർവ്വീസ് സംഘടനകൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്നാണ് ലഭിക്കുന്ന വിവരം.

തട്ടിപ്പുമായി ബന്ധപ്പെട്ട് മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ജീവനക്കാരെ ഇന്നലെ സസ്പെൻഡ്‌ ചെയ്തിരുന്നു. സംഭവത്തില്‍ ഉന്നതരെ തൊടാതെയാണ് വകുപ്പുകളുടെ നീക്കം. ഇതുവരെ നടപടി എടുത്തതും നടപടിക്ക് ശുപാർശയും താഴെ തട്ടിലെ ജീവനക്കാർക്കെതിരെ മാത്രമാണ്.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...