ക്ഷേമപെൻഷൻ  വെള്ളിയാഴ്ച മുതൽ വിതരണം ചെയ്യും; 62 ലക്ഷത്തോളം പേർക്ക് 3200 രൂപ ലഭ്യമാകും

Date:

തിരുവനന്തപുരം: ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ  ആരംഭിക്കും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ സർക്കാർ രണ്ടു ഗഡു കൂടി അനുവദിച്ചു.
1604 കോടി രൂപ ഇതിനായി അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.  ജനുവരിയിലെ പെൻഷനും ഒപ്പം കുടിശിക ഗഡുക്കളിൽ ഒന്നു കൂടിയാണ്‌ ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.

3200 രൂപവീതം 62 ലക്ഷത്തോളം പേർക്കാണ് പെൻഷൻ ലഭിക്കുക. 26.62 ലക്ഷം പേർക്ക് ബാങ്ക്‌ അക്കൗണ്ട് വഴിയാണ് പെൻഷൻ തുക ലഭിക്കുക.
മറ്റുള്ളവർക്ക്‌ പെൻഷൻ വീട്ടിലെത്തിച്ച് നൽകും. സഹകരണ ബാങ്കുകളിലൂടെയാണ് ഇത് നടപ്പാക്കുന്നത്. സാമ്പത്തിക പ്രശ്നങ്ങൾ മൂലം കുടിശികയായ ക്ഷേമ പെൻഷൻ ഈ സാമ്പത്തിക വർഷവും അടുത്ത സാമ്പത്തിക വർഷവുമായി നൽകുമെന്ന്‌ മുഖ്യമന്ത്രി  പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചിരുന്നു. ആദ്യ ഗഡു ഓണത്തിന്‌ നൽകി. രണ്ടാം ഗഡുവാണ്‌ ഇപ്പോൾ വിതരണം ചെയ്യുന്നത്‌.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...