6,970 കോടി കാണാമറയത്ത് ; തിരിച്ചെത്താനുള്ള കറൻസിയുടെ കണക്ക് പുറത്തുവിട്ട് ആർബിഐ

Date:

ന്യൂഡൽഹി : 2000ത്തിന്റെ നോട്ട് നിരോധിച്ച് മാസങ്ങൾ പലത് കഴിഞ്ഞു. ഇനിയും ആ വകയിൽ 6,970 കോടി രൂപ തിരിച്ചെത്താനുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2023 മെയ് 19 ന് 2000 രൂപ നോട്ടുകൾ പിൻവലിക്കുമ്പോൾ പ്രചാരത്തിലുണ്ടായിരുന്നത് 3.56 ലക്ഷം കോടി മൂല്യമുള്ള നോട്ടുകൾ. 2024 ഒക്ടോബർ 31 വരെയുള്ള കണക്കുകൾ പ്രകാരം, 2000 രൂപ നോട്ടുകളുടെ 98.04 ശതമാനവും തിരിച്ചെത്തിയെന്ന് ആർബിഐ പറയുന്നു

നിലവിൽ റിസർവ് ബാങ്കിൻ്റെ 19 ഇഷ്യൂ ഓഫീസുകളിൽ 000 രൂപ നോട്ടുകൾ മാറ്റുന്നതിനുള്ള സൗകര്യം ലഭ്യമാണ്. നേരത്തെ, രാജ്യത്തെ എല്ലാ ബാങ്ക് ശാഖകളിലും 2,000 രൂപ നോട്ടുകൾ നിക്ഷേപിക്കുന്നതിനും/അല്ലെങ്കിൽ മാറ്റുന്നതിനുമുള്ള സൗകര്യം ലഭ്യമായിരുന്നു. അഹമ്മദാബാദ്, ബംഗളൂരു, ബേലാപൂർ, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡീഗഡ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂർ, ജമ്മു, കാൺപൂർ, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, നാഗ്പൂർ, ദില്ലി, പട്‌ന, തിരുവനന്തപുരം എന്നിവിടങ്ങളിലെ 19 ആർബിഐ ഓഫീസുകൾ വഴി ബാങ്ക് നോട്ടുകൾ മാറ്റാനാകും.

500, 1000 രൂപ നോട്ടുകളുടെ പിൻവലിച്ചതിനെ തുടർന്ന് സമ്പദ്‌വ്യവസ്ഥയുടെ കറൻസി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 2016 നവംബറിലാണ് ആർബിഐ 2000 രൂപ നോട്ടുകൾ അവതരിപ്പിച്ചത്. 2018-19 സാമ്പത്തിക വർഷത്തിൽ മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകൾ ആവശ്യത്തിന് ലഭ്യമായതോടെ ഉദ്ദേശിച്ച ലക്ഷ്യം കൈവരിച്ചെന്നും 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിവച്ചതായും ആര്‍ബിഐ അറിയിച്ചു.

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....