ഫെഡറല്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ വൈറ്റ് ഹൗസ്; പിരിഞ്ഞുപോയാല്‍ എട്ട് മാസത്തെ ശമ്പളമെന്ന് ട്രംപ്

Date:

വാഷിങ്ടണ്‍:  ഫെഡറല്‍ ജീവനക്കാര്‍ക്ക് പിരിഞ്ഞുപോകാനുള്ള പാക്കേജ് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എട്ട് മാസത്തെ ശമ്പളം ഇങ്ങനെ പിരിഞ്ഞുപോകുന്നവര്‍ക്ക് അലവന്‍സായി നല്‍കുമെന്നാണ് ട്രംപിൻ്റെ അറിയിപ്പ്. ഫെഡറല്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള വൈറ്റ് ഹൗസിന്റെ ഏറ്റവും പുതിയ നീക്കത്തിൻ്റെ ഭാഗമാണിതെന്ന് പറയപ്പെടുന്നു. ഫെബ്രുവരി ആറിനകം ഇക്കാര്യത്തില്‍ മറുപടി അറിയിക്കണമെന്ന് എല്ലാ ഫെഡറല്‍ ജീവനക്കാര്‍ക്കും ഇ-മെയിൽ സന്ദേശവും അയച്ചിട്ടുണ്ട്.

തീരുമാനം അറിയിക്കാത്തവര്‍ക്ക് ജോലിയില്‍ തുടരണമെന്നുണ്ടെങ്കില്‍ ഓഫീസില്‍തന്നെ വരേണ്ടതുണ്ടെന്നും സൂചനയുണ്ട്. ബൈഡന്‍ ഭരണകൂടത്തിന്റെ കാലത്ത് വര്‍ക്ക് ഫ്രം ഹോം സൗകര്യങ്ങള്‍ ജീവനക്കാര്‍ക്ക് അനുവദിച്ചിരുന്നു. ഇനി അതുണ്ടാകില്ല. ജോലി രാജിവെച്ചാല്‍ എട്ടുമാസം വരെ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുമെന്ന് പേഴ്സണല്‍ മാനേജ്മെന്റ് ഓഫീസ് ജീവനക്കാര്‍ക്ക് അയച്ച ഇ-മെയിലില്‍ പറയുന്നു.

പുതിയ തീരുമാനത്തോടെ ഏതാണ്ട് 10,000 കോടി ഡോളര്‍ സര്‍ക്കാരിന് ലാഭിക്കാമെന്നാണ് ട്രംപ് ഭരണകൂടം കണക്കാക്കുന്നത്. ഓഫീസില്‍ ആഴ്ചയില്‍ അഞ്ചുദിവസം ജോലിക്ക് എത്തണമെന്നാണ് മറ്റൊരു നിര്‍ദ്ദേശം. കോവിഡ് കാലത്ത് തുടങ്ങിവെച്ച വര്‍ക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിക്കുമെന്ന് ട്രംപ് ഭരണത്തിലേറും മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നതാണ്.

Share post:

Popular

More like this
Related

മഴ ശക്തമായി : ഭൂതത്താൻകെട്ട് ഡാം മുഴുവനായും തുറന്നു

കൊച്ചി : മഴ ശക്തമായതോടെ ഭൂതത്താൻകെട്ട് ഡാമിൻ്റ മുഴുവൻ ഷട്ടറുകളും ഉയർത്തി....

വെടിനിർത്തലിൽ താരിഫ് വിഷയം ചർച്ചകളുടെ ഭാഗമേ ആയിരുന്നില്ല ; ട്രംപിൻ്റെ അവകാശവാദത്തെ തള്ളി ഇന്ത്യ

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂരിന് ശേഷമുണ്ടയ ഇന്ത്യ-പാക് സംഘർഷത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത്...

സാള്‍ട്ട് ‘മധുര’മായി; ആര്‍സിബി ഫൈനലില്‍

മല്ലന്‍പുര്‍:എട്ട് വർഷത്തിന് ശേഷം വീണ്ടും  റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഐപിഎൽ ഫൈനലിൽ....

കപ്പലപകടം: നാല് ജില്ലകളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് 1000 രൂപയും 6 കിലോ അരിയും താത്കാലികാശ്വാസം,

തിരുവനന്തപുരം: കൊച്ചി തീരക്കുണ്ടായ കപ്പലപകടം സാധാരണ മത്സ്യത്തൊഴിലാളികളെ ബാധിച്ചെന്നും ഇവര്‍ക്ക് താത്കാലിക...